ഹൈക്കോടതി ഉത്തരവിന് എന്ത് വില ? കോടതി വിധി നടപ്പാക്കാതെ വനം വകുപ്പ് ചിന്നക്കനാലിൽ ആദിവാസികുടുംബത്തെ വഴിതാരമാക്കി

ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കി കൃഷിചെയ്യാനും വീട് വച്ച് താമസിക്കുന്നതിനും സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു ഇവർ 2019 ൽ ഹൈകോടതിയെ സമീപിച്ചു . 2020 ൽ കോടതി ഇവരിൽ നിന്നും വനം വകുപ്പ്ഈടാക്കിയ തുക തിരിച്ചു നൽകണമെന്നും അടിയന്തിരമായി ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കി ഇവർക്ക് സുരക്ഷതമായി താമസിക്കുന്നതിനും കൃഷിയിറക്കിന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടു ,

0

മൂന്നാർ | വനം വകുപ്പിന്റെ കെടുകാര്യസ്ഥ മൂലം ആദിവാസികുടുംബം പെരുവഴിൽ , കഞ്ഞിക്കുഴി സ്വദേശിനീ കനകമ്മയാണ് പതിച്ചു കിട്ടിയ ഭൂമിയിൽ വീട് വച്ച് താമസിക്കാൻ കഴിയാതെ 20 വർഷമായി വാടക വീടുകളിലും അഭയകേന്ദ്രങ്ങളിലുമായി കഴിഞ്ഞുകൂടുന്നത് .
ആദിവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 2002 ലാണ് കഞ്ഞിക്കുഴി സ്വദേശിനി കനകമ്മക്ക് ചിന്നക്കനാൽ 301 കോളനിയിൽ ഒരേക്കർ ഭൂമി സർക്കാർ അനുവദിച്ചത് . എച് എൻ എൽ മുൻപ് നട്ടു വളർത്തിയ വൻ യൂക്കാലി മരങ്ങൾ നിറഞ്ഞ ഭൂമിയിൽ താത്കാലിക കുടിൽകെട്ടി കനകമ്മയും കുടുബവും താമസമാരംഭിച്ചെങ്കിലും പ്രതികൂല സാഹചര്യം മൂലം ഭൂമിയിലെ താമസം ഉപേഷിക്കേണ്ടിവരുകയായിരുന്നു . കനകമ്മക്ക് ലഭിച്ച ഭൂമിയിൽ വൺ യൂക്കാലി മരങ്ങൾ നിലനിന്നിരുന്നു മരങ്ങൾക്കിടയിൽ കുടിൽകെട്ടി കനകമ്മയും കുടുംബവും ഭൂമിയിൽ താമസമാരംഭിച്ചെങ്കിലും കാറ്റിലും മഴയിലും മരങ്ങൾ പിഴുത് വീണ് പലതവണ ഇവരുടെ കുടിൽ തകരുകയുണ്ടായി . പലപ്പോഴു അത്ഭുതകരമായാണ് ഈ കുടുംബം അപകടങ്ങളിൽ രക്ഷപെട്ടത് യൂക്കാലി മരങ്ങൾ പന്തലിച്ചു നിൽക്കുന്നതിനാൽ അനുവദിച്ചു കിട്ടിയ ഭൂമിയിൽ കൃഷിഇറക്കാനും ഇവർക്ക് കഴിഞ്ഞിരുന്നില്ല . നിരവധി തവണ യൂക്കാലി മരങ്ങൾ മുറിച്ചു നിക്കി നൽകണമെന്ന് ആവശ്യപ്പെട്ടു ഇവർ റവന്യൂ ,വനം , പട്ടികവർഗ്ഗ ഓഫീസുകളെ സമീപിച്ചെങ്കിലും യൂക്കാലി മരങ്ങൾ മുറിച്ചു നീക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായില്ല . ഇതിനിടെ മരങ്ങൾ മുറിച്ചു നീക്കണമെങ്കിൽ മരത്തിന്റെ വില വനം വകുപ്പിൽ മുൻകൂറായി അടക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു .
ഇതുപ്രകാരം ആദിവാസി സംഘടനയുടെ സഹായത്തോടെ വായ്‌പ്പാ തരപ്പെടുത്തി ഒരു ലക്ഷം രൂപ കനകമ്മ വനം വകുപ്പിൽ അടച്ചെങ്കിലും മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പ് തയ്യാറായില്ല . ഇതേ തുടർന്ന് നിരന്തരം അപകടം ഉണ്ടാകുന്ന ഭൂമിയിൽ നിന്നും 2008 ൽ കനകമ്മ വാടക വീട്ടിലേക്ക് താമസം മാറ്റി.

വാടക വീടുകളിൽ കഴിഞ്ഞുകൊണ്ടും തനിക്ക് അനുവദിച്ചുകിട്ടിയ ഭൂമിയിലെ യൂക്കാലി മരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകൾ ഇല്ല. ഒടുവിൽ ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കി കൃഷിചെയ്യാനും വീട് വച്ച് താമസിക്കുന്നതിനും സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു ഇവർ 2019 ൽ ഹൈകോടതിയെ സമീപിച്ചു . 2020 ൽ കോടതി ഇവരിൽ നിന്നും വനം വകുപ്പ്ഈടാക്കിയ തുക തിരിച്ചു നൽകണമെന്നും അടിയന്തിരമായി ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കി ഇവർക്ക് സുരക്ഷതമായി താമസിക്കുന്നതിനും കൃഷിയിറക്കിന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടു , പതിച്ചു നൽകിയ ഭൂമിയിൽ വനം വകുപ്പിന് യാതൊരു വിധ അധികാരങ്ങൾ ഇല്ലന്നും പതിച്ചു നൽകിയ ഭൂമിയിലെ മരങ്ങൾ ലേലം ചെയ്ത വില്പന നടത്തി സർക്കാരിൽ മുത്തകുറ്റണമെന്നും കോടതി ഉത്തരവുണ്ടായി എന്നാൽ മുന്ന് വർഷം പിന്നിടുമ്പോഴും ഉത്തരവ് നടപ്പാക്കാൻ വനം വകുപ്പ് തയ്യാറാകാത്തതിനാൽ കനകമ്മയും കുടുംബവും ഇപ്പോഴും പെരുവഴിൽ തന്നെയാണ്

ചിന്നക്കനാലിൽ ജീവിക്കാൻ നിവർത്തിയില്ലാത്തതിനാൽ സമീപജില്ലയിൽ വീട്ടു വേല ചെയ്തതാണ് ഇവരുടെ കുടുംബം കഴിഞ്ഞു കൂടുന്നത് . കോടതി ഉത്തരവ് നടപ്പാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടു ജില്ലയിലെ എം എൽ മാരെയും മറ്റു ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ഇവർക്ക് ഇതുവരെ നീതി ലഭിച്ചട്ടില്ല . കനകമ്മയെ പോലെ ചിന്നക്കനാലിൽ ഭൂമി ലഭിച്ച പലർക്കും എച് എൻ എൽ കമ്പനി നട്ടു വളർത്തിയ യൂക്കാലി മരങ്ങൾ നിൽക്കുന്നതിനാൽ ഭൂമിയിൽ വീട് വക്കുവാനോ കൃഷിയിറക്കവാൻ സാധിച്ചിട്ടില്ല . വനവകുപ്പ് യഥാസമയം മരങ്ങൾ മുറിച്ചു നീക്കാത്തതിനാൽ
വീടുവക്കുവാനും കൃഷിയിറക്കാനും കഴിയാതെ നിരവധി ആദിവാസി പുനരധിവാസ പദ്ധതി വഴി ഭൂമി ലഭിച്ച നിരവധി കുടുംബങ്ങൾ ഭൂമി ഉപേക്ഷിച്ചു പോയിട്ടുണ്ട് .അതേസമയം പതിച്ചു നൽകിയ ഭൂമിയിലെ യൂക്കാലി കൃഷി സംബന്തിച്ചു കോടികളുടെ അഴിമതി വനം വകുപ്പ് കരാറുകാരും തമ്മിൽ നടന്നത്തിന്റെ രേഖകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട് . 301 ആദിവാസി കുടുംബങ്ങൾക്ക് പതിച്ചു കൊടുത്തഭൂമിയിൽ എപ്പോൾ 70 ആദിവാസികുടുംബങ്ങളാണ് താമസിക്കുന്നത് .നാമെത്ര ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ആദിവാസികുടിയിൽ 12 കോടിയോളം രൂപ പട്ടികവർഗ്ഗ വികസനവകുപ്പ് ആദിവാസികൾക്കായി ചിലവഴിച്ചതായാണ് വിവരവകാശരേഖയിൽ പറയുന്നത് . ആദിവാസികൾക്കായി ചിവഴിച്ച കോടികൾ ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തയാണ് ആരോപണം . അവശേഷിക്കുന്ന ആദിവാസികൾക്ക് യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ല . ഭൂരിഭാഗം ആദിവാസികളും പ്രതികൂല കാലാവസ്ഥയിലും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചുണ്ടാക്കിയ കുടിലുകളിലാണ് കഴിഞ്ഞുകൂടുന്നത് . വിതരണം ചെയ്ത ഭൂമിയിൽ നിറയെ യൂക്കാലി മരങ്ങൾ നിലകൊള്ളുന്നതിനാൽ കൃഷിചെയ്ത് ഉപജീവനം നടത്തുവാനും ആദിവാസികൾക്ക് ആകുന്നില്ല .

You might also like

-