വാരിയം കുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണ്.

വാരിയം കുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയം കുന്നന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസ്സിലാക്കണമെന്നും ബി ജെ പി ദേശിയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു

0

കോഴിക്കോട് : വാരിയം കുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയം കുന്നന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസ്സിലാക്കണമെന്നും ബി ജെ പി ദേശിയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു
“അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇഎംഎസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇഎംഎസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇഎംഎസിന്‍റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസ്സിലാക്കണം”- അബ്ദുല്ലക്കുട്ടി പറഞ്ഞു

ജമ അത്തെ ഇസ്ലാമി ജൂനിയർ താലിബാനികളാണ് . മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാൽ അഫ്ഗാനിൽ നിന്ന് കേൾക്കുന്നത് മനുഷ്യൻ ഏതായാലും മതം ഇസ്ലാം മതിയെന്നാണ്. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി.

ആധുനിക കേരളത്തിന്റെ പുരോഗതിക്ക് കാരണം ഗുരുദേവനാണ്. ഗുരുദേവൻ നവോത്ഥാനത്തിന്റെ കലപ്പ കൊണ്ട് ഉഴുതുമറിച്ച മണ്ണിലാണ് സാംസ്കാരിക പുരോഗതി ഉണ്ടായത്. ഗുരുവിന്റെ വാക്കുകൾ ഏറ്റവും പ്രസക്തമാകുന്ന കാലഘട്ടമാണിത്. ഭാരതത്തെ സൂപ്പർ പവറാക്കാൻ ഒന്നിച്ചു പോരാടണമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച എം.ബി രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്. താലിബാനിസം കേരളത്തിലും ആവർത്തിക്കും. കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണ്. അഫ്ഗാനിസ്ഥാനിൽ കാണുന്നത് നബിവചനത്തിന് ‌എതിരായ പ്രവർത്തനമാണ്. കേരളം മറ്റൊരു സിറിയയും അഫ്ഗാനിസ്ഥാനും ആയി മാറാതിരിക്കാൻ സമസ്തയുൾപ്പെടെയുള്ള ഇസ്ലാം മത നേതാക്കൾ പ്രതികരിക്കണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു

You might also like

-