വഖഫ് ബോര്‍ഡ് നിയമനം പിഎസ്എസിക്കു വിട്ട തീരുമാനം;ബിൽ നാളെ നിയമസഭയിൽ

ഔട്ട് ഓഫ് അജൻഡയായാണ് ബിൽ കൊണ്ടുവരിക

0

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കാനുള്ള ബിൽ നാളെ നിയമസഭയിൽ കൊണ്ടുവരും.തീരുമാനം റദ്ദാക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നാളെ നിയമസഭയിൽ കക്ഷി നേതാക്കളുടെ യോഗം ചേർന്ന് ബിൽ അവതരിപ്പിക്കാൻ അനുമതി നൽകും.

ഔട്ട് ഓഫ് അജൻഡയായാണ് ബിൽ കൊണ്ടുവരിക. ബോർഡിലേക്കുള്ള നിയമനത്തിന് പുതിയ സംവിധാനം കണ്ടെത്തും. അപേക്ഷ പരിശോധിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡ് സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.

 

You might also like