വയനാട് വെള്ളമുണ്ട കിണറ്റിങ്കലിൽ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോർട്ട്

മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമടങ്ങുന്ന സായുധസംഘം കിണറ്റിങ്കലിൽ ഭക്ഷണശാല നടത്തുന്ന വീട്ടിലെത്തിയത്.

0

വയനാട് :വെള്ളമുണ്ട കിണറ്റിങ്കലിൽ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വീട്ടുകാർ പൊലീസിനെ അറിയിച്ചു. കിണറ്റിങ്കലിൽ ഭക്ഷണശാല നടത്തുന്ന വീട്ടിലാണ് ഇന്ന് പുലർച്ചയോടെ മാവോയിസ്റ്റ് സ്ഥലമെത്തിയത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമടങ്ങുന്ന സായുധസംഘം കിണറ്റിങ്കലിൽ ഭക്ഷണശാല നടത്തുന്ന വീട്ടിലെത്തിയത്. ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തിയ സംഘം ഭക്ഷണം ആവശ്യപ്പെട്ടു.പൊലീസുകാർ ഉൾപ്പെടെയുള്ളവർ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഭക്ഷണശാലയാണിത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നിരവിൽപുഴയിലും സായുധസംഘമെത്തിയിരുന്നു.