നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് . 56 അന്തരിച്ചു

മരണകാരണം ഹൃദയാഘാതമാണ്. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെഎസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

0

മലപ്പുറം :മലപ്പുറം കോൺഗ്രസിലെ ജനകീയമുഖം വിവി പ്രകാശ് അന്തരിച്ചു .നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് . 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്കാരം.മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം ഹൃദയാഘാതമാണ്. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെഎസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.മൃതദേഹം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 3ന് എടക്കരയില്‍ വച്ചായിരിക്കും.

കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് ജനനം. എടക്കര ഗവ. ഹൈസ്‌കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്‌കൂളിലുമായി പ്രാഥമിക സ്‌കൂൾ പഠനം. മമ്പാട് എംഇഎസ് കോളേജിലും മഞ്ചേരി എൻഎസ്എസ് കോളിലുമായി കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. കാലിക്കറ്റ് സവർകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഹൈസ്‌കൂൾ പഠനകാലത്തു തന്നെ കെഎസ്‌യു പ്രവർത്തകനായാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് കോൺഗ്രസ് ഏറനാട് താലൂക്ക് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. കെസി വേണുഗോപാൽ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായിരുന്നു പ്രകാശ്. കെ. മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളിൽ സെക്രട്ടറിയുമായിരുന്നു. നാലു വർഷം മുൻപാണ് മലപ്പുറം ഡിസിസി പ്രസിഡന്റായി നിയമിതനായത്. 2011ൽ ആണ് പാർലമെന്റിലേക്ക് കന്നിയങ്കം കുറിച്ചത്. മണ്ഡലം പുനർവിഭജനത്തിനു ശേഷം നിലവിൽവന്ന തവനൂർ നിയമസഭാ മണ്ഡലത്തിൽ കെടി ജലീലിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ആദ്യ പോരാട്ടം. കോഴിക്കോട് സർവകാലശാലാ സെനറ്റ് അംഗം, കെഎസ്ആർടിസി ഡയരക്ടർ, എഫ്‌സിഐ അഡൈ്വസറി ബോർഡ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

You might also like

-