ദില്ലിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു,പോളിംഗ് റെക്കോര്‍ഡിലേക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി

0

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യതലസ്ഥാനമായ ദില്ലിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി.എല്ലാവരും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകണമെന്നും പോളിംഗ് റെക്കോര്‍ഡിലേക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ദില്ലിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് പോലെ രാജ്യത്തിന്റെയും ദില്ലിയുടെയും ഉത്തരവാദിത്തം നിറവേറ്റണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ദില്ലിയിലെ സ്ത്രീകളോട് പ്രത്യേകമായും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

You might also like

-