വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എൻ സുധാകരനെയും കോടതി ശിക്ഷിച്ചത്.

0

ബെംഗളൂരു :അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും. കൊവിഡ് ബാധിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയില്‍ എത്തില്ല. മുന്‍ മുഖ്യമന്ത്രി അണ്ണാദുരെയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് എത്താനാണ് ശ്രമം.

ചെന്നൈയിലെത്തിയാല്‍ ആദ്യ നടപടി മറീനയിലെ ജയലളിതാ സ്മാരകം സന്ദര്‍ശനമായിരിക്കും. കൊവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ശശികലയെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ ആശുപത്രിയില്‍ എത്തി മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എൻ സുധാകരനെയും കോടതി ശിക്ഷിച്ചത്.ജനുവരി 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ബോവ്റിങ് ആശുപത്രിയിലേക്കും പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കുറഞ്ഞതിനെത്തുടർന്ന് ശശികലയെ കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിൽ അധികൃതർ ഇന്ന് രാവിലെ ആശുപത്രിയിലെത്തി മോചന നടപടിക്രമങ്ങൾ ഔദ്യോഗികമായി പൂർത്തിയാക്കും

ശശികലയെ ആശുപത്രിയിൽ നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ഡോക്ടർമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അനന്തരവനും എ എം എം കെ സ്ഥാപകനുമായ ടി ടി വി ദിനകരൻ വ്യക്തമാക്കി. ഇളവരശിയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി ആദ്യവാരമാകും ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇളവരശി പുറത്തിറങ്ങുക. ശിക്ഷയുടെ ഭാഗമായി 10 കോടി രൂപ പിഴയൊടുക്കാത്തതിനാൽ വി എൻ സുധാകരന്റെ മോചനം വൈകും. ശശികലയുടെ സഹോദരീപുത്രനും ടി ടി വി ദിനകരന്റെ സഹോദരനുമാണ് സുധാകരൻ.

ചിന്നമ്മ എന്ന് വിളിക്കപ്പെടുന്ന ശശികല, ജയലളിതയുടെ മരണത്തെ തുടർന്ന് 2016 ഡിസംബറിൽ എ ഐ എ ഡി എം കെയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. പിന്നീട് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശശികലയെ പുറത്താക്കി. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ചെന്നൈയിൽ ശശികല എത്തുമെന്നാണ് വിവരം.

You might also like

-