മലബാർ എക്സ്പ്രസിൽ യുവതിക്കും ഭർത്താവിനും നേരെ അതിക്രമം

കോഴിക്കോട് പുതിയറ സ്വദേശി അജല്‍ കെ, ചേവയൂര്‍ സ്വദേശി അതുല്‍ എന്നിവരെ ആർ പി ഫ് അറസ്റ്റുചെയ്തു

0

മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ യുവാക്കളുടെ അതിക്രമം.കോഴിക്കോട് പുതിയറ സ്വദേശി അജല്‍ കെ, ചേവയൂര്‍ സ്വദേശി അതുല്‍ എന്നിവരെ ആർ പി ഫ് അറസ്റ്റുചെയ്തു.കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാര്‍ എക്‌സ്പ്രസ്സില്‍ വര്‍ക്കലയിലേക്ക് പോകുകയായിരുന്ന യുവതിയോട് ട്രയിനില്‍വെച്ച്‌ യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വെ ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവ് യുവാക്കളെ ചോദ്യം ചെയ്തു. ഇതോടെ യുവാക്കള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.ആക്രമണം തടയാനെത്തിയ റെയില്‍വേ പൊലീസുകാരെയും യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

 

You might also like