‘വ്യാജമായ ആരോപണമാണ് വിദ്യാർത്ഥിനി ഉന്നയിക്കുന്നത് വാക്കാൽ പോലും പരാതി പറഞ്ഞിട്ടില്ല എം.ജി സര്‍വകലാശാലാ വി.സി സാബു തോമസ്

''വ്യാജമായ ആരോപണമാണ് വിദ്യാർത്ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കിൽ അവരെ പൂർണമായി പിന്തുണക്കും. വിദ്യാർത്ഥി ലബോറട്ടറിയിൽ തിരിച്ചുവന്ന് പഠനം പൂർത്തികരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നൽകാൻ തയ്യാറാണെന്നും വിസി അറിയിച്ചു

0

‘കോട്ടയം | തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന ഗവേഷകയുടെ ആരോപണം നിഷേധിച്ച് എം.ജി സര്‍വകലാശാലാ വി.സി സാബു തോമസ്.  കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും പ്രശ്നം പരിഹരിക്കാൻ ഏത് ചർച്ചയ്ക്കും തയ്യാറാണെന്നും വി.സി പറഞ്ഞു. തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവരെ തള്ളി വി സി രംഗത്തെത്തിയത്.

”വ്യാജമായ ആരോപണമാണ് വിദ്യാർത്ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കിൽ അവരെ പൂർണമായി പിന്തുണക്കും. വിദ്യാർത്ഥി ലബോറട്ടറിയിൽ തിരിച്ചുവന്ന് പഠനം പൂർത്തികരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നൽകാൻ തയ്യാറാണെന്നും വിസി അറിയിച്ചു. കളക്ടറിന്റെ ഇടപെടൽ വന്നാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. 014 ൽ സർവകലാശാലയിൽ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായാണ് എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി. ഒരു ഗവേഷക വിദ്യാർഥിയിൽ നിന്നും ഒരു ജീവനക്കാരനിൽ നിന്നും അതിക്രമം നേരിട്ടുവെന്നും അന്ന് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു.

ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ വിസി കൂടിയായ സാബു തോമസ് സ്വീകരിച്ചത് എന്നും ഗവേഷക പറയുന്നു. ജീവനക്കാരൻ ഇപ്പോഴും ഡിപ്പാർട്ട്‌മെന്റിൽ തുടരുന്നുണ്ട്. ഭയം മൂലമാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നത്. ഇനി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുമെന്നും ഗവേഷക വിദ്യാർത്ഥി വ്യക്തമാക്കി.

You might also like