സംസ്ഥാനത്ത് മഴക്കെടുതി നോഡല്‍ ഓഫിസര്‍ വിജയ് സാക്കറെ

പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജി പി.കെ പത്മകുമാര്‍ ആണ്

0

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിച്ചു. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയാണ് നോഡല്‍ ഓഫിസര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍, വിവിധ സേനകളുടെ വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോഡല്‍ ഓഫിസറാണ് ഏകോപിപ്പിക്കുക.

പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജി പി.കെ പത്മകുമാര്‍ ആണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

-

You might also like

-