സരിതയുടെ തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്

പൊലീസ് കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് പരാതിക്കാരന്‍ അരുണ്‍ ആരോപിച്ചു. സരിതയുടെ ഉന്നത ബന്ധങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കില്ലന്നും പരാതിക്കാരൻ പറഞ്ഞു

0

തിരുവനന്തപുരം : സരിത നായർ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലന്‍സ്. ബെവ്കോ മാനേജരുടെ പേരില്‍ വ്യാജ നിയമന ഉത്തരവിറക്കിയെന്ന പരാതിയിലാണ് വിജിലന്‍സ് നിലപാട്. സരിത ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയത്. തട്ടിപ്പിനായി ബെവ്കോ ആസ്ഥാനത്തെ മാനേജറായ മീനാകുമാരിയുടെ പേരിലിറങ്ങിയ നിയമന ഉത്തരവ് പുറത്ത് വന്നിരുന്നു. ഉത്തരവ് വ്യാജമെന്ന് വിശദീകരിച്ച് ബെവ്കോ എംഡി അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ്കമ്മീഷണര്‍ക്ക് ശിപാര്‍ശ നല്‍കി. കമ്മീഷണര്‍ കൈമാറിയ ഈ പരാതിയിലെ പരിശോധനക്ക് ശേഷമാണ് വിജിലന്‍സ് നിലപാട്. ഉത്തരവടങ്ങിയ സിഡിയും രേഖകളും പരിശോധിച്ചു. തട്ടിപ്പില്‍ബെവ്കോ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. ബെവ്കോയിലെ നിയമനങ്ങള്‍ പി.എസ്.സിയാണ് നടത്തുന്നതെന്ന വസ്തുത കൂടി മുന്‍നിര്‍ത്തിയാണിത്. സരിത നടത്തിയ തൊഴില്‍ തട്ടിപ്പെന്നല്ലാതെ പരാതിക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് വിശദീകരിക്കുന്നു.

തട്ടിപ്പ് അഴിമതി നിരോധന നിയമത്തിന്‍റെ കീഴില്‍ വരാത്തതിനാല്‍ പൊലീസ് അന്വേഷിക്കട്ടെയെന്നാണ്അന്വേഷിക്കണമെന്നാണ് വിജിലൻസ് ശുപാർശ .  പൊലീസ് കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് പരാതിക്കാരന്‍ അരുണ്‍ ആരോപിച്ചു. സരിതയുടെ ഉന്നത ബന്ധങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കില്ലന്നും പരാതിക്കാരൻ പറഞ്ഞു