കൈക്കൂലിവാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി

കെട്ടിട പെർമിറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്. എരമല്ലൂർ ചെമ്മാട് ക്ഷേത്രത്തിനു സമീപം വച്ചു രാത്രിയിൽ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു

0

ആലപ്പുഴ | കോഴപ്പണം വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ പിടിയിൽ ,കൈക്കൂലി വാങ്ങിയ അരൂർ പഞ്ചായത്ത് സെക്രട്ടറിയെയാണ് വിജിലൻസ് പിടികൂടിയത് . അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പനെയാണ് ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
കെട്ടിട പെർമിറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്. എരമല്ലൂർ ചെമ്മാട് ക്ഷേത്രത്തിനു സമീപം വച്ചു രാത്രിയിൽ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

You might also like

-