എസ്എൻ കോളജിലെ ഫണ്ട് വകമാറ്റിസംഭവം വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്.

കൊല്ലം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന സുവർണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് പരാതി

0

തിരുവനതപുരം :കൊല്ലം എസ്എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് നിലപാടറിയിച്ചു. കൊവിഡ് ആയതിനാൽ ചോദ്യം ചെയ്യൽ നീണ്ടുപോയിരുന്നു.1997- 98ൽ കൊല്ലം എസ്എൻ കോളജിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താൻ എക്‌സിബിഷനും പിരിവും നടത്തി.

കൊല്ലം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന സുവർണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വർഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് പൂർത്തിയാക്കിയിരിക്കുന്നത്.
കേസിൽ അന്വേഷണം ഫബ്രുവരിയിൽ പൂർത്തിയാക്കിയിരുന്നു. 2004 ൽ കോടതി നിർദേശപ്രകാരം തുടങ്ങിയ അന്വേഷണമാണ് നിലവിൽ പൂർത്തീകരിച്ചിരിക്കുന്നത്.