വികസനവിരോധികളുടെ തൊപ്പിച്ചേരുന്നത് സി പി ഐ എം ന് വി ഡി സതീശൻ

സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു വികസന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്

0

കൊച്ചി: പ്രതിപക്ഷം വികസനവിരോധികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിഡി സതീശൻ . ഏറ്റവും കൂടുതൽ വികസന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പാർട്ടി സിപിഎം ആണ്. ആ പാർട്ടിയെ 16 കൊല്ലക്കാലം നയിച്ചത് പിണറായി വിജയനാണ്. ഏറ്റവും വലിയ വികസനവിരോധി പിണറായി വിജയനാണ്. വികസന വിരോധിയുടെ തൊപ്പി കൂടുതൽ ചേരുക പിണറായി വിജയൻ ആണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു വികസന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. ഇതിനെതിരെയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനം പോലും നടത്തിയിട്ടില്ല. പദ്ധതിയെക്കുറിച്ച് അലോക് വർമ്മ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. തട്ടിക്കൂട്ടിയ സർവ്വേ ആണെന്ന പ്രതിപക്ഷ ആരോപണം ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ഇനിയെങ്കിലും പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

കണ്ണൂർ വൈസ് ചാൻസലർ ആയി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ നിയമിക്കുന്നതിൽ ഇടപെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉടൻ രാജിവെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. വി സിയുടെ നിയമനത്തിൽ മന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമാണ്. ഇതിന് തെളിവാണ് ആർ ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തുകൾ.മന്ത്രിസ്ഥാനത്ത് തുടരുന്നതിന് ആർ ബിന്ദുവിന് അർഹത നഷ്ടപ്പെട്ടതായും വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ വി സിയെ പുനർനിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് നിയമനത്തെക്കുറിച്ച് മന്ത്രി ആർ ബിന്ദു പ്രതികരിക്കാത്തതെന്നും വി ഡി സതീശൻ പറഞ്ഞു. സർവ്വകലാശാല വി സി നിയമനങ്ങളിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

You might also like

-