എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന വേണ്ട,ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി

വത്തിക്കാൻ നിർദ്ദേശം ഉൾക്കൊള്ളിച്ചുള്ള സർക്കുലർ പുറത്തിറക്കി.നാളെ മുതൽ ആണ് സിറോ മലബാർ സഭയ്ക്ക് കീഴിൽ പരിഷ്കരിച്ച ആരാധന ക്രമം നിലവിൽ വരേണ്ടത്. അതെ സമയം പുതിയ കുർബാന ടെക്സ്റ്റ്‌ എറണാകുളം അങ്കമാലി അതിരൂപതയും അംഗീകരിച്ചിട്ടുണ്ട്.

0

കൊച്ചി:സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണത്തിൽ വത്തിക്കാൻ ഇടപെട്ടു. എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന വേണ്ടന്ന് തീരുമാനമായി. രൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകി. ബിഷപ് ആന്റണി കരിയിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമായത്. വത്തിക്കാൻ നിർദ്ദേശം ഉൾക്കൊള്ളിച്ചുള്ള സർക്കുലർ പുറത്തിറക്കി.നാളെ മുതൽ ആണ് സിറോ മലബാർ സഭയ്ക്ക് കീഴിൽ പരിഷ്കരിച്ച ആരാധന ക്രമം നിലവിൽ വരേണ്ടത്. അതെ സമയം പുതിയ കുർബാന ടെക്സ്റ്റ്‌ എറണാകുളം അങ്കമാലി അതിരൂപതയും അംഗീകരിച്ചിട്ടുണ്ട്.കുർബാന പരിഷ്കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം 6ഓളം രൂപതകളിൽ പ്രതിഷേധം ഉണ്ടായിരുന്നു,സിറോമലബാർ സഭയിൽ ചില രൂപതകളിൽ കുർബ്ബാനയുടെ ആദ്യഭാഗം ജനാഭിമുഖവും അവസാന ഭാഗം അൾത്താരക്ക് അഭിമുഖമാണ് നടന്ന് വന്നിരുന്നു ചിലയിടങ്ങളിൽ കുർബ്ബാന മുഴുവൻ സമയവും അലതരക്ക് അഭിമുഖമായിരിന്നു ഏതു ഏകികരിച്ചു ആദ്യഭാഗം ജനാഭിമുഖവുമവസാനഭാഗം അലതരക്ക് അഭിമുഖവുമായി പുനഃക്രമീകരിച്ചാണ് മേജർ ആർച്ച് ബിഷപ്പ് കല്പന ഇറക്കിയത് ഇതിനെതിരെയാണ് എറണാകുളം അങ്കമാലി രൂപത രംഗത്തുവന്നത്

അതിനിടെ, പുതിയ കുർബാന രീതി നടപ്പാക്കരുതെന്നു കോടതി നിർദേശിച്ചിരിന്നു . ചാലക്കുടി ഫെറോന പള്ളിക്കാണ് കോടതി താത്കാലിക സ്റ്റേ അനുമതി നൽകിയത്. നിലവിലെ കുർബാന രീതി തുടരണം എന്നും കോടതി നിർദേശിച്ചു. ഇടവക വിശ്വാസിയായ
വിൽസൺ കല്ലൻ നൽകിയ പരാതിയിൽ ആണ് ചാലക്കുടി മുൻസിഫ് കോടതി നിർദേശം നൽകിയത്.

You might also like

-