വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം ആന്ധ്ര സ്വദേശിപിടിയിൽ

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു

0

കോഴിക്കോട് | വടകര താലൂക്ക് ഓഫീസിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിൽ. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു. വടകര എംഎൽഎ കെ.കെ. രമ, കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞഹമ്മദ് കുട്ടി എന്നിവരും സ്ഥലത്തെത്തിയിരുന്നു. തീപ്പിടിത്തത്തിൽ ദുരൂഹതയുള്ളതായി കെ.കെ രമയും മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിരുന്നു .

You might also like