വി. കെ ശശികല ആശുപത്രി വിട്ടു.തമിഴകത്തേക്ക് മടക്കം പിന്നീട്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് 1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശശികല മോചിതയായത്

0

ബെംഗളൂരു :കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുന്ന ദിവസങ്ങളിൽ ശശികല ബം​ഗളൂരുവിൽ തുടരും. തമിഴ്നാട്ടിലേയ്ക്കുള്ള മടക്കം പിന്നീടായിരിക്കും.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് 1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശശികല മോചിതയായത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ബം​ഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

-

You might also like

-