ചാവേറിനെ നേരിടാൻ കാബൂളിൽ അമേരിക്കയുടെ റോക്കറ്റാക്രമണം

റോക്കറ്റാക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി അഫ്ഗാൻ പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, രാജ്യം വിട്ടുപോകുന്നതിനുള്ള സമയപരിധി മറ്റന്നാൾ അവസാനിക്കാനിരിക്കെ താലിബാൻ തടഞ്ഞുവച്ചിരിക്കുന്ന 20 പേരെ തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി.

0

കാബൂള്‍: കാബൂളിൽ അമേരിക്കയുടെ റോക്കറ്റാക്രമണം. വിമാനത്താവളം ലക്ഷ്യമാക്കിയ ഉന്നംവച്ച റോക്കറ്റ് ജനവാസമേഖലയിലാണ് പതിച്ചത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിലാണ് ചാവേറെത്തിയത്. റോക്കറ്റാക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി അഫ്ഗാൻ പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, രാജ്യം വിട്ടുപോകുന്നതിനുള്ള സമയപരിധി മറ്റന്നാൾ അവസാനിക്കാനിരിക്കെ താലിബാൻ തടഞ്ഞുവച്ചിരിക്കുന്ന 20 പേരെ തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി.

അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് അവകാശമില്ലെന്ന് വെള്ളിയാഴ്ച നാഗർഹറിൽ യുഎസ് സൈന്യം ഡാഷിനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തോടുള്ള പ്രതികരണത്തിൽ താലിബാൻ നേതാവ് വാസിഖ് പറഞ്ഞു.അമേരിക്ക ഇപ്പോൾ നടത്തുന്നത് അമേരിക്കയും താലിബാനും ഒപ്പിട്ട ദോഹ കരാറിന് വിരുദ്ധമാണ്.താലിബാൻ വ്യക്തമാക്കി
“ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് ദോഹയിലെ അമേരിക്കക്കാരുമായി ഒരു കരാർ ഒപ്പിട്ടു, ആക്രമണം കരാറിന് എതിരാണ്. കരാറിന്റെ അടിസ്ഥാനത്തിൽ, പിൻവലിച്ചതിന് ശേഷം അഫ്ഗാനിസ്ഥാൻ കാര്യങ്ങളിൽ ഇടപെടാൻ അവരെ അനുവദിക്കില്ല, ”വാസിഖ് കൂട്ടിച്ചേർത്തു.

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങാൻ വിദേശ സൈന്യത്തിന് അനുവദിച്ച സമയം നാളെ അവസാനിക്കുകയും . ആഗസ്റ്റ് 31 ന് സേന പിന്മാറ്റം ഉണ്ടാകുമെന്നു ജോ ബൈഡൻ പറഞ്ഞിരുന്നു വെങ്കിലും കാബൂളിൽ ഐ എസ് കെ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തെ തുടർന്ന് കുടിയൊഴിപ്പിക്കൽ തടസ്സപ്പെട്ടിരുന്നു . ഈ സാഹചര്യത്തിൽ അമേരിക്കൻ സേന കുടി ഒഴിപ്പിക്കൽ പൂർത്തിയാക്കിയ ശേഷം മടങ്ങാവു എന്ന് വിവിധ രാജ്യങ്ങൾ അമേരിക്കയുടെ അഭ്യർത്ഥിച്ചിട്ടുണ്ട് .ഇനിയും സൈന്യം അഫ്ഗാനിൽ താങ്ങാനുള്ള സത്യത യു എസ് തള്ളിക്കളഞ്ഞിട്ടില്ല .

You might also like