അഫ്ഗാൻ പെൺകുട്ടികൾക്ക് പഠിക്കാം എന്നാൽ ആൺകുട്ടികൾക്കൊപ്പം വേണ്ട താലിബാൻ

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0

കാബൂൾ : അഫ്ഗാൻ പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ ആൺകുട്ടികൾക്കൊപ്പം ഒരേ ക്ലാസ് മുറികളിൽ പഠിക്കാൻ കഴിയില്ലെന്നും പറഞ്ഞു.പൊതു -സ്വകാര്യ സർവകലാശാലകളിലെ ഉദ്യോഗസ്ഥരുമായും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുമായും ഞായറാഴ്ച സംസാരിച്ച താലിബാൻ നേതാവ് ഹഖാനിയാൻ ഇക്കാര്യം വ്യ്കതമാക്കിയത് ,വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Taliban: Male and Female Students to Study in Separate Classrooms tolonews.com/afghanistan-17

Image

അതേസമയം, വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ നേട്ടങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അബ്ബാസ് ബസീർ പറഞ്ഞു.

മറ്റേതൊരു വകുപ്പിനേക്കാളും മെച്ചപ്പെട്ട പുരോഗതിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സിസ്റ്റം-മേക്കിംഗ് വഴി കൈവരിച്ചതെന്ന് ബസീർ പറഞ്ഞു.എന്നിരുന്നാലും, സ്വകാര്യ സർവ്വകലാശാലകളിൽ നിന്നുള്ള യൂണിയൻ ഭാരവാഹികൾ, സ്വകാര്യ സർവകലാശാലകൾക്ക് മേൽ നിയമങ്ങൾ അടിച്ചേൽപ്പിച്ചിട്ടുണ്ടെന്നും അടുത്ത സർക്കാരിൽ ഈ പ്രശ്നം പരിഹരിക്കാൻ പുതിയ ആക്ടിംഗ് മന്ത്രിയോട് ആവശ്യപ്പെട്ടു.

“വലിയ പ്രശ്നമാണ് നിയമങ്ങളിലുള്ളത്, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ അവ മാറ്റിയെഴുതണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” സ്വകാര്യ സർവകലാശാലകളുടെ യൂണിയൻ തലവൻ താരിഖ് കുമ പറഞ്ഞു.

സർവകലാശാലകൾ ഉടൻ തുറക്കുമെന്നും ലക്ചറർമാരുടെയും മന്ത്രാലയത്തിലെ ജീവനക്കാരുടെയും ശമ്പളം നൽകുമെന്നും പുതിയ ആക്ടിംഗ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

You might also like