റഷ്യയ്‌ക്കുള്ള അഭിമത രാഷ്‌ട്രപദവി പിൻവലിക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആണ് റഷ്യയ്‌ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. റഷ്യൻ മദ്യം,സമുദ്ര ഭക്ഷ്യോൽപ്പനങ്ങൾ,വജ്രം എന്നിവയുടെ ഇറക്കുമതിയും നിരോധിക്കും.

0

വാഷിംഗ്ടൺ | യുക്രെയ്‌നിൽ അധിനിവേശം പതിനേഴാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെ റഷ്യയ്‌ക്ക് മേൽ കൂടുതൽ നടപടികളുമായി അമേരിക്ക.വ്യാപാര മേഖലയിൽ റഷ്യയ്‌ക്കുള്ള അഭിമത രാഷ്‌ട്രപദവി പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയിലേക്കും ബെലാറസിലേക്കും ആഡംബര വസ്തുക്കളുടെ കയറ്റുമതിയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആണ് റഷ്യയ്‌ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. റഷ്യൻ മദ്യം,സമുദ്ര ഭക്ഷ്യോൽപ്പനങ്ങൾ,വജ്രം എന്നിവയുടെ ഇറക്കുമതിയും നിരോധിക്കും.

റഷ്യൻ പാർലമെന്റ് അംഗങ്ങൾക്കും ബാങ്കിങ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തും.യുക്രെയ്‌നെതിരെ രാസായുധം പ്രയോഗിച്ചാൽ റഷ്യ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. അതേസമയം റഷ്യൻ അധിനിവേശം തടയാൻ യുഎസിന്റെ നേരിട്ടുള്ള ഇടപെടൽ ബൈഡൻ നിഷേധിച്ചു.റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യുഎസ് ആവർത്തിച്ചു. നാറ്റോ സഖ്യത്തിനെ പിന്തുണയ്‌ക്കുന്ന അത്തരം നീക്കങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.

ഞങ്ങൾ യുക്രെയ്‌നോട് പ്രതിബദ്ധതയോടെയും ഐക്യത്തോടെയും തുടരും. പുടിൻ തന്റെ ക്രൂരമായ ആക്രമണത്തിൽ നിന്ന് പിന്മാറുന്നതുവരെ റഷ്യയുടെ മേൽ നിരോധനം ചുമത്തുന്നത് തുടരുമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ റഷ്യയിലേക്കുള്ള ആഡംബര ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കുമെന്ന് യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. ചർച്ച 49 മിനിറ്റ് നീണ്ടു നിന്നു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും, ബൈഡൻ പ്രഖ്യാപിക്കാൻ പോകുന്ന പുതിയ നടപടികളും വിശദീകരിച്ചു. അധിനിവേശത്തിനു ശേഷമുള്ള ബൈഡന്റെയും സെലെൻസ്‌കിയുടെയും മിക്ക കോളുകളും 30 മുതൽ 40 മിനിറ്റ് വരെയുള്ളതാണ്.യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തൽ ബൈഡന് നൽകിയതായി സെലെൻസ്‌കി ട്വീറ്റ് ചെയ്തു. സിവിലിയൻ ജനതയ്‌ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കുകയും യുക്രൈന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും റഷ്യയ്‌ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർ നടപടികളും ചർച്ച ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു.

President Biden
United States government official
I called

this morning to discuss our ongoing security, humanitarian, and economic assistance for the Ukrainian people. I updated him on the actions we are taking today in coordination with the G7 and EU to further raise the costs on Russia for its attack on Ukraine.

Image

ഇതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. ചർച്ച 49 മിനിറ്റ് നീണ്ടു നിന്നു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും, ബൈഡൻ പ്രഖ്യാപിക്കാൻ പോകുന്ന പുതിയ നടപടികളും വിശദീകരിച്ചു. അധിനിവേശത്തിനു ശേഷമുള്ള ബൈഡന്റെയും സെലെൻസ്‌കിയുടെയും മിക്ക കോളുകളും 30 മുതൽ 40 മിനിറ്റ് വരെയുള്ളതാണ്.യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തൽ ബൈഡന് നൽകിയതായി സെലെൻസ്‌കി ട്വീറ്റ് ചെയ്തു. സിവിലിയൻ ജനതയ്‌ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കുകയും യുക്രൈന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും റഷ്യയ്‌ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർ നടപടികളും ചർച്ച ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like