ഗൾഫിൽ പടപുറപ്പാട് …ഇറാനെതിരെ അമേരിക്കയുടെ സേനാ പുനർവിന്യാസം ഗൾഫ് രാജ്യങ്ങളുടെയും അനുമതി.

ഗൾഫ് സമുദ്രത്തിലും പ്രദേശങ്ങളിലും സേനാ പുനർവിന്യാസത്തിന്അമേരിക്കക്ക് മിക്ക ഗൾഫ് രാജ്യങ്ങളും അനുമതി നൽകി

0

ദുബായ് :ഇറാനെതിരെ അമേരിക്കയുടെ സേനാ പുനർവിന്യാസത്തിന്
ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളുടെയും അനുമതി. ഇറാന്‍റെ ഭാഗത്തു നിന്നുള്ള ഏതൊരു ആക്രമണവും സംയുക്തമായി നേരിടാനാണ് തീരുമാനം. നിലവിലെ പ്രതിസന്ധി മേഖലയിൽ യുദ്ധത്തിന് വഴിമാറില്ലെന്ന്
സൗദി അറേബ്യ വ്യക്തമാക്കി.

ഗൾഫ് സമുദ്രത്തിലും പ്രദേശങ്ങളിലും സേനാ പുനർവിന്യാസത്തിന്
അമേരിക്കക്ക് മിക്ക ഗൾഫ് രാജ്യങ്ങളും അനുമതി നൽകി. അറബ്
നയതന്ത്രജ്ഞരെ ഉദ്ധരിച്ച് ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ശർഖുൽ ഔസത്ത്’ പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുമതി നൽകിയ ഗൾഫ് രാജ്യങ്ങൾ ഏതൊക്കെയെന്ന് വ്യക്തമല്ല. ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇറാനുമായി തുറന്ന യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് ഗൾഫ് രാജ്യങ്ങൾ. എന്നാൽ തങ്ങൾക്കും അമേരിക്കക്കും എതിരായ ഏതൊരു ആക്രമണത്തെയും ഒന്നിച്ചു നേരിടാനാണ് ജി.സി.സി ധാരണ. സുഗമമമായ എണ്ണവിതരണം ഉറപ്പാക്കാനും യു.എസ് സേനാപുനർ വിന്യാസം ഉപകരിക്കുമെന്നാണ്

ഇറാനെതിരെ ഗൾഫ് രാജ്യങ്ങളുടെ അനുമതി ലഭിച്ച സാഹചര്യത്തി ൽ ഗൾഫ് മേഖലയിലാകെ സേനാവിന്ന്യാസം നടത്താനാണ് അമേരിക്ക പദ്ധതിയിട്ടിട്ടുള്ളത് അഞ്ചുലക്ഷത്തി ഇരുപത്തി മുവായിരം പട്ടാളക്കാരായും 883 യുദ്ധവിമാനങ്ങളും 2569 ടാങ്കുകളുമാണ് ഗുൽമേഖലയിൽ അമേരിക്ക എത്തനോദക എത്തിച്ചിട്ടുള്ളത് അറബ് രാജങ്ങളുടെ സംയുകത യോഗത്തിന് ശേഷമാകും അമേരിക്കയുടെ സൈനികനീക്കം
വിലയിരുത്തൽ. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതേ സമയം വിധംസക നടപടി തുടർന്നാൽ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സൗദി മന്ത്രി ആദിൽ അൽ ജുബൈർ റിയാദിൽ രാവിലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

യുദ്ധത്തിനില്ലെന്ന് ഇറാനും അറിയിച്ചു. എന്നാൽ തെഹ്റാനു മേൽ ആക്രമണം അടിച്ചേൽപിക്കാമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് മുന്നറിയിപ്പ് നൽകി. ജി.സി.സി, അറബ് ലീഗ് നേതാക്കളുടെ അടിയന്തര യോഗം ഈ മാസം 30ന് മക്കയിൽ ചേരും. സൗദി അറേബ്യയാണ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചിരിക്കുന്നത്.

You might also like

-