മൂന്നാറില്‍ ടൗണിൽ  പട്ടാപകല്‍  ഭൂമികൈയേറ്റം  ലീഗ് നേതാവിന്റെ നേതൃത്തത്തിൽ നടന്ന  കൈയേറ്റം  സബ്  കളക്‌ടർ ഒഴിപ്പിച്ചു 

റവന്യൂ  ഉദ്യോഗസ്ഥർ ഓഫീസിൽ ഇല്ലാത്ത  അവധി  ദിവസമായ   ഞായറാഴ്ച  രാവിലെയാണ്  ലീഗ് നേതാവായ  കരിം ന്റെ നേതൃത്വത്തിലുള്ള  സംഘം  കൈയേറിയത്   ആയുധങ്ങളുമായെത്തിയ  സംഘം  പഴയ  മൂന്നാർ  ടൗണിൽ  ദേശിയ പാതയോരത്ത്   സ്വകാര്യ  റിസോർട്ടിന്  സമീപമുള്ള  കോടികൾ വിലയുള്ള  കണ്ണായ സ്ഥലമാണ്  സംഘം വെട്ടിത്തെളിച്ചത്  കയ്യടക്കാൻ ശ്രമിച്ചത്   പുലർച്ചെ മുതൽ നടന്ന  കൈയേറ്റം  12  മണിയോടെയാണ്  പുറം ലോകം അറിയിക്കുന്നത്

0

മൂന്നാർ :പഴയമൂന്നാറില്‍ ടൗൺ മദ്ധ്യേ  കോടികൾ വിലമതിക്കുന്ന  ഭൂമി  ലീഗ്  നേതാവിന്റെ   നേതൃത്വത്തിൽ  കൈയേറി. റവന്യൂ  ഉദ്യോഗസ്ഥർ ഓഫീസിൽ ഇല്ലാത്ത  അവധി  ദിവസമായ   ഞായറാഴ്ച  രാവിലെയാണ്  ലീഗ് നേതാവായ  കരിം ന്റെ നേതൃത്വത്തിലുള്ള  സംഘം  കൈയേറിയത്   ആയുധങ്ങളുമായെത്തിയ  സംഘം  പഴയ  മൂന്നാർ  ടൗണിൽ  ദേശിയ പാതയോരത്ത്   സ്വകാര്യ  റിസോർട്ടിന്  സമീപമുള്ള  കോടികൾ വിലയുള്ള  കണ്ണായ സ്ഥലമാണ്  സംഘം വെട്ടിത്തെളിച്ചത്  കയ്യടക്കാൻ ശ്രമിച്ചത്   പുലർച്ചെ മുതൽ നടന്ന  കൈയേറ്റം  12  മണിയോടെയാണ്  പുറം ലോകം അറിയിക്കുന്നത്   കണ്ണൻ ദേവൻ  കമ്പനിയുടെ ഉടമസ്ഥയിൽ  ഉള്ള   ഭൂമി   റവന്യൂ അധിനതയിൽ  ഉള്ളതെന്ന്  തെറ്റ് ധരിച്ചാണ്  കൈയേറ്റക്കാർ  കൈയറിയതെന്നാണ്  റവന്യൂ  വകുപ്പിന്റെ  പ്രഥമിക വിലയിരത്തിൽ . ഭൂമിയുടെ ഉടമസ്ഥ അവകാശം  രേഖകളുടെ പരിശോധനക്ക് ശേഷം  സ്ഥികരിക്കാനാകു വെന്ന്  ഭൂമി പരിശോധിച്ച  ദേവികുളം സബ് കളക്‌ടർ  രേണു രാജ്  പറഞ്ഞു 

കൈയേറ്റം നടക്കുന്നതയുള്ള വിവരം  പ്രദേശവാസികൾ  മാധ്യമപ്രവർത്തകരെ  അറിയിക്കുകയും  മാധ്യമപ്രവർത്തകർ  വിവരമറിയിച്ചതിനെത്തുടർന്നാണ്  സബ് കളക്‌ടർ  പൊടുന്നനെ നടപടി സ്വീകരിച്ചത് .റവന്യൂ ഉദ്യോഗസ്ഥരുടെ  അഭാവത്തിൽ സുരക്ഷാ ജീവനക്കാരനുമായെത്തിയാണ്  ഡോ: രേണു രാജ്  കൈയേറ്റക്കാരെ നേരിട്ടത് .

കൈയേറ്റ ഭൂമിയിൽ  സബ്  കളക്‌ടർ എത്തുമ്പോൾ  ഭൂമി വെട്ടിത്തെളിച്ചുകൊണ്ടിരുന്ന  പത്തോളം വരുന്ന കൈയേറ്റക്കാർ  ഓടി രക്ഷപെട്ടു        പട്ടാപകല്‍ ഭൂമി കയ്യേറിയവർ ആരെന്ന്  കണ്ടെത്തുമെന്ന്  കൈയേറ്റക്കാർക്കെതിരെ  ശക്തമായ നടപടിയുണ്ടാകുമെന്ന്  . കയ്യേറ്റം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം ദേവികുളം തഹസിൽദാർക്കും പോലീസിനും നൽകും’സബ് കളക്ടര്‍ രേണു രാജ് പറഞ്ഞു.

അതേസമയം  മുന്നാറിലെ  സർക്കാർ ഭൂമി മുഴുവൻ  വൻകിട കൈയേറ്റക്കാർ  കയ്യേറിയിരിക്കുയാണ്   പാവപ്പെട്ടവർ ക്ക്   കിടപ്പാടമില്ലാതെ   കിടക്കുമ്പോൾ സക്കർ ഭൂമി കൈയേറ്റകരക്ക്  പതിച്ചുനൽകുന്ന സർക്കാർ നിലപടിയാൽ  പ്രതീക്ഷിച്ചാണ്   ഭൂമിയിൽ കയ്യേറിയതെന്നു  ചിന്നക്കനാൽ  മാതൃകയിൽ മുന്നാറിൽ ഭൂമി കൈയേറുമെന്നും  കൈയേറ്റതിന് നേതൃത്തം നൽകിയ ലീഗ്  നേതാവ് കരിം  പറഞ്ഞു

മൂന്നാര്‍ മേഖലയില്‍ ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ്  അടുത്തിടെ  കൈയേറിയിട്ടുള്ളത്   എല്ലാപെട്ടിയടക്കമുള്ള  വനമേഖലയിൽ വൻതോതിൽ വനം കൈയേറ്റം  നടക്കുന്നുണ്ടങ്കിലും    സർക്കാർ ഭൂമി സംരക്ഷിക്കുന്നതിൽ  വാൻ വീഴ്ചയാണ്  ഉദ്യോഗസ്ഥർ വരുത്തുന്നത്

പല കൈയേറ്റങ്ങൾക്ക് പിന്നിലും  സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ട് .  കൈയേറുന്ന സർക്കാർ ഭൂമിക്ക് വ്യജ രേഖകൾ ചമച്ചു   സര്ക്കാര് നടപടിയെ വെല്ലുവിളിച്ച കാലക്രമേണ  സർക്കാർ ഭൂമി സ്വന്തമാക്കുയാണ് . മുന്നാറിൽ കൈയേറ്റക്കാർ

You might also like

-