ജനം വിധിയെഴുതി 23നാണ് വോട്ടെണ്ണല്‍.

ഏപ്രില്‍ പതിനൊന്നിന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ ഏഴ് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയായത്. ഇന്ന് അവസാന ഘട്ടത്തില്‍ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലുമായി 59 മണ്ഡലങ്ങള്‍ കൂടി വിധിയെഴുതി.

0

ഡൽഹി: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആറു മണിയോടെ പൂർത്തിയായി .ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഇന്ന് 59 മണ്ഡലങ്ങള്‍ കൂടി വോട്ട് രേഖപ്പെടുത്തിയതോടെ 543 മണ്ഡലങ്ങളിലെയും ജനവിധി പൂർത്തിയായി .
ഏപ്രില്‍ പതിനൊന്നിന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ ഏഴ് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയായത്. ഇന്ന് അവസാന ഘട്ടത്തില്‍ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലുമായി 59 മണ്ഡലങ്ങള്‍ കൂടി വിധിയെഴുതി.

ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 7 ഘട്ടങ്ങളിലും വോട്ടെടുപ്പ് നടന്നു. അത്യന്തം വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണം. കര്‍ഷക രോഷം, തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധി തുടങ്ങിഅടിസ്ഥാന വിഷയങ്ങളിലും റഫാല്‍ ഇടപാടിലെ അഴിമതി, വന്‍കിട വായ്പ തട്ടിപ്പ് ആരോപണങ്ങളിലുമൂന്നിയായിരുന്നു കോണ്‍ഗ്രസുള്‍പ്പെടെ പ്രതിപക്ഷത്തിന്റെ പ്രചാരണം.

ഭരണനേട്ടത്തേക്കാളേറെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം മുതലെടുത്ത് ദേശസുരക്ഷയില്‍ കേന്ദ്രീകരിച്ച് ബി.ജെ.പിയും. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും രാജീവ് ഗാന്ധിക്കെതിരായ വ്യക്തി അധിക്ഷേപങ്ങളിലൂടെയും ചര്‍ച്ച വഴിതിരിച്ചുവിടാനും മോദിയുള്‍പ്പെടെ ശ്രമിച്ചു.

പെരുമാറ്റച്ചട്ടലംഘന പരാതികളില്‍ പക്ഷപാതപരമായി പെരുമാറിയെന്ന ആക്ഷേപം മുന്‍പില്ലാത്ത വിധം തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉയരുകയും പരാതി സുപ്രീം കോടതിവരെ എത്തുകയും കമ്മിഷനിലെ ഭിന്നത മറനീക്കി പുറത്ത് വരികയും ചെയ്തത് ഇത്തവണത്തെ പ്രത്യേകതയാണ്.

You might also like

-