അമേരിക്കൻ ഉദ്യോഗസ്ഥർക്ക്   ചൈന വിലക്കേർപ്പെടുത്തി

ഹോ​ങ്കോം​ഗ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് കാ​രി ലാ​മി​നും മ​റ്റ് 10 ചൈ​നീ​സ്, ഹോ​ങ്കോം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​മേ​രി​ക്ക വെ​ള്ളി​യാ​ഴ്ച ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു

0

ബെ​യ്ജിം​ഗ്:അ​മേ​രി​ക്ക​ക്കാ​രാ​യ 11 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ചൈ​ന. ഹോ​ങ്കോം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മോ​ശ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തി​നാ​ണ് ഉ​പ​രോ​ധ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളി​ൽ പ​ങ്കു​വ​ഹി​ച്ച​തി​ന് ഹോ​ങ്കോം​ഗ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് കാ​രി ലാ​മി​നും മ​റ്റ് 10 ചൈ​നീ​സ്, ഹോ​ങ്കോം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​മേ​രി​ക്ക വെ​ള്ളി​യാ​ഴ്ച ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹോ​ങ്കോം​ഗി​ൽ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ന​ട​പ്പാ​ക്കി​യ​തി​ന് പ്ര​തി​ക​ര​ണ​മാ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഫ്ളോ​റി​ഡ​യി​ലെ മാ​ർ​ക്കോ റൂ​ബി​യോ, ടെ​ക്സ​സി​ലെ ടെ​ഡ് ക്രൂ​സ്, അ​ർ​ക്ക​ൻ​സാ​സി​ലെ ടോം ​കോ​ട്ട​ണ്‍, മി​സോ​റി​യി​ലെ ജോ​ഷ് ഹാ​വ്ലി, പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പാ​റ്റ് ടോ​മി എ​ന്നീ സെ​ന​റ്റ​ർ​മാ​രേ​യും ന്യൂ​ജേ​ഴ്സി​യി​ലെ ക്രി​സ് സ്മി​ത്തി​നേ​യു​മാ​ണ് ഇ​പ്പോ​ൾ ചൈ​ന വി​ല​ക്കി​യ​ത്