അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ചു

അന്താരാഷ്ട്ര വിമാനയാത്ര, കായികതാരങ്ങളുടെ പരിശീലനത്തിന് ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങൾ, ബിസിനസ് ആവശ്യങ്ങൾക്കുള്ള എക്സിബിഷൻ ഹാളുകൾ എന്നിവയും സെപ്തംബറിൽ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്

0

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബർ 30 ന് പുറപ്പെടുവിച്ച അൺലോക്ക് മാനദണ്ഡങ്ങളാണ് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നത്.കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മാർച്ച് 24 ന് പുറത്തിറക്കിയ ഉത്തരവിലൂടെ നിയന്ത്രണങ്ങൾക്ക് തുറക്കൽ അനുവദിച്ചിരുന്നു. മെട്രോ റെയിൽ, ഷോപ്പിംഗ് മാളുകൾ, ഹോട്ടൽ, റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ, യോഗ, പരിശീലന സ്ഥാപനങ്ങൾ, ജിം, സിനിമാ തിയേറ്ററുകൾ, പാർക്ക് എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സമൂഹിക അകലവും കർശ സുരക്ഷയും പാലിക്കണമെന്ന് കേന്ദ്ര ആഭ്യമന്തരമന്ത്രാലയം വ്യക്തമാക്കി.സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ ഹൈ റിസ്ക് വിഭാഗങ്ങളിൽപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര അനുമതി നൽകിയിരുന്നു. സ്കൂളുകൾ, കോച്ചിംഗ് സെന്ററുകൾ, ഗവേഷക വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്കായി പൊതു സ്വകാര്യ സർവകലാശാലകൾ നൂറു പേർക്ക് വരെ ഒത്തുചേരാം.

അന്താരാഷ്ട്ര വിമാനയാത്ര, കായികതാരങ്ങളുടെ പരിശീലനത്തിന് ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങൾ, ബിസിനസ് ആവശ്യങ്ങൾക്കുള്ള എക്സിബിഷൻ ഹാളുകൾ എന്നിവയും സെപ്തംബറിൽ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. 50 ശതമാനം ഇരിപ്പിട ശേഷിയിൽ സിനിമാ / തിയറ്ററുകൾ / മൾട്ടിപ്ലക്സുകൾ എന്നിവയ്ക്കും അനുമതിയുണ്ട്.നിലവിലെ ഉത്തരവ് അനുസരിച്ച് നവംബർ 30 വരെ കണ്ടെയ്ൻ‌മെന്റ് സോണുകളിൽ‌ ലോക്ക്ഡൗൺ കശനമായി നടപ്പിലാക്കും. ഇത്തരം മേഖലകളിൽ അത്യാവശ്യ പ്രവർത്തനങ്ങൾ മാത്രം അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം. കണ്ടെയ്ൻമെന്റ് സോണുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ കളക്ടർ തീരുമാനമെടുക്കും. കണ്ടെയ്‌ൻമെന്റ് സോണിന് പുറത്ത് പ്രാദേശിക സംസ്ഥാനങ്ങൾ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്.

വ്യക്തികളുടെയും ചരക്കുകളുടെയും അന്തർ-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇതിന് പ്രത്യേക പാസും ആവശ്യമില്ല.65 വയസ്സിന് മുകളിലുള്ളവർ, രോഗികൾ, ഗർഭിണികൾ, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് തുടർന്നും പ്രോത്സാഹിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു

You might also like

-