ഉമ്മൻ ചാണ്ടി ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായും സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച നടത്തി

യു ഡി എഫ് നേതാക്കൾ സമുദായ നേതാക്കകാലുമായി തിരക്കിട്ട കൂടിയാലോചനകൾ നടത്തിക്കൊണ്ടിരിക്കുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ഉമ്മൻ ചാണ്ടിയെ തുറുപ്പ് ചീട്ടായി ഇറക്കി നിയമ സഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ്.

0

കോട്ടയം :തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സമുദായ നേതാക്കളെ പ്രീതിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളുമായി ഉമ്മൻ ചാണ്ടി നിയമ സഭ തെരെഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ് ഫലം അവർത്തിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് .യു ഡി എഫ് നേതാക്കൾ സമുദായ നേതാക്കകാലുമായി തിരക്കിട്ട കൂടിയാലോചനകൾ നടത്തിക്കൊണ്ടിരിക്കുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ഉമ്മൻ ചാണ്ടിയെ തുറുപ്പ് ചീട്ടായി ഇറക്കി നിയമ സഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ്. ഹൈ കമണ്ടും യുഡി എഫ് തിരിമാനിച്ചിട്ടുള്ളത് ചങ്ങനാശേരി ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചില കണക്കു കൂട്ടലിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഈ കൂടിക്കാഴ്ചകള്‍. കഴിഞ്ഞ ദിവസം മന്നം ജയന്തിയുമായി ബന്ധപ്പെട്ട് സുകുമാരന്‍ നായരുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാല്‍ ഇന്ന് രാവിലെ ചങ്ങനാശേരി ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായും സഹായ മെത്രാന്‍ ബിഷപ്പ് തറയലുമായും ഉമ്മന്‍ചാണ്ടി നേരിട്ടെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

തെരഞ്ഞെടുപ്പിന് മുമ്പ് മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ദീപിക പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തിലെ ബിഷപ്പിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന് നിലപാടില്ലാതെ വരുന്നു എന്ന അര്‍ത്ഥത്തിലുള്ള ചില പരാമര്‍ശങ്ങള്‍ വരെ ലേഖനത്തിലുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അനുനയിപ്പിക്കല്‍ എന്ന തരത്തില്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയ്ക്കായി എത്തിയിരിക്കുന്നത്. ക്രൈസ്തവ സഭകളെ കൂടുതൽ അടുപ്പിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ എഐസിസി ജനറൽ സെക്ട്രടറി താരിഖ് അൻവർ കർദിനാൾ മാർ ബസേലിയോസിനെയും മാർത്തോമാ സഭാ ബിഷപ്പ് ജോസഫ് ബർണബാസിനേയും കണ്ടു ചർച്ച നടത്തിയിരുന്നു.

You might also like

-