എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യു.ഡി.എഫ് ഒരുങ്ങിയെന്ന് രമേശ് ചെന്നിത്തല

യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടന ചെയ്യുകയായിരുന്നു ചെന്നിത്തല. മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

0

എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യു.ഡി.എഫ് ഒരുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടന ചെയ്യുകയായിരുന്നു ചെന്നിത്തല. മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാവിലെ 6 മുതല്‍ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടുനിന്നു.യൂനിവേഴ്സിറ്റി സംഭവങ്ങളിലെ അന്വേഷണവും വൈദ്യുതി ചാര്‍ജ് വര്‍ധന, കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് തുടങ്ങിയ ജനീകയ വിഷയങ്ങളും ഉന്നയിച്ചായിരുന്നു യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം.

ജനകീയ വിഷയങ്ങളിലെ പ്രതിഷേധങ്ങളിലൂടെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ജനവികാരം രൂപീകരിക്കാനുള്ള ശ്രമമാണ് ഉപരോധ സമരത്തില്‍ സംസാരിച്ച നേതാക്കള്‍ നടത്തിയത്.എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ ഉപരോധത്തെ അഭിസംബോധന ചെയ്തു. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കന്‍റോണ്‍മെന്‍റ് ഗേറ്റ് പൊലീസ് സുരക്ഷ ഒരുക്കിയതിനാല്‍ സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല. യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ എസ്.എഫ്.ഐയുടെ പരിപാടി കൂടി ഉള്ളതിനാല്‍ നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി.