ഇടുക്കിജില്ലയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം തേടി ഇന്ന് യു ഡി എഫ് ഹർത്താൽ

1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാൻ എത്താൻ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.ഹർത്താലിനെ തുടർന്ന് മന്ത്രിയുടെ സന്ദർശനം മാറ്റി. വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.

0

കട്ടപ്പന | ഇടുക്കിജില്ലയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം തേടി ഇന്ന് യു ഡി എഫ് ഹർത്താൽ വൈദുതി കുടിവെള്ള നിരോധനം മരംമുറി നിരോധനം നിർമ്മാണ നിരോധനം തുടങ്ങി
പത്തോളം ജനൈവിരുദ്ധ ഉത്തരവുകൾ പിനാവലിക്കണമെന്നും 1964 ലെ ഭൂ പതിവ് ചട്ടം പരിഷകരിക്കരിക്കണമെന്ന അവശ്യപെറ്റുമാണ് യു ഡി എഫ് ഹർത്താൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള ഹർത്താലിൽ നിന്നും പാൽ ,പത്രം , ശബരിമല തീർദ്ധാടകരുടെ വാഹനങ്ങൾ ഒഴിവാക്കിയിട്ടുണ്ട് .

1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാൻ എത്താൻ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.ഹർത്താലിനെ തുടർന്ന് മന്ത്രിയുടെ സന്ദർശനം മാറ്റി. വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.

അതേസമയം സംസ്ഥാനത്തെ ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. താമസിക്കുന്ന ഭൂമിയിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കുന്നത് സർക്കാർ നയമല്ലെന്നും മന്ത്രി പറഞ്ഞു.1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിനായി കരട് തയ്യാറാക്കി ആദ്യ ഘട്ട ചർച്ച കഴിഞ്ഞു നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നിയമ പരമായി ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം നിയമസഭയിൽ ചർച്ച ചെയ്ത് ബില്ലായി പാസാക്കാണ് ഉദ്ദേശിക്കുന്നത്.

ആളുകളെ വ്യാപകമായി കുടിയിറക്കാൻ ശമിക്കുന്നു എന്ന ആശങ്കയുണ്ടാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് പ്രതിപക്ഷത്തിൻറെ ശ്രമം. കുറിഞ്ഞി സങ്കേതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായ് അടുത്ത വർഷം സെറ്റിൽമെൻറ് അക്ട് പാസ്സാക്കും. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് അതിർത്തി സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു

You might also like

-