യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ  ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ 

യു.എ.പി.എ ചുമത്തിയ നടപടി പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയ സ്ഥിതിക്ക് കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.

0

കോഴിക്കോട് :മാവോയിറ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത  വിദ്യാർത്ഥികളയ അലന്റെയും ത്വാഹയുടേയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ചുമത്തിയ നടപടി പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയ സ്ഥിതിക്ക് കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.എന്നാല്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം. ഇരുവരും വളരെക്കാലമായി നിരീക്ഷണത്തിലാണെന്നും ലഘുലേഖ മാത്രമല്ല തെളിവെന്നും പൊലീസ് പറയുന്നുഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുകയോ റിമാന്‍ഡ് തുടരണമെന്ന നിലപാട് സ്വീകരിക്കുകയോ ചെയ്താല്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങും.

അലനും താഹയ്ക്കുമെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള യാതൊന്നും അന്വേഷണസംഘത്തിന്‍റെ പക്കലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ഇരുവരും നിലവില്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാര്യവും കോടതിയില്‍ ഉന്നയിക്കും.