ടൗട്ടെ ചുഴലിക്കാറ്റായി ഗോവയിലെ പനജി തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും ദിശയിൽ

അടുത്ത 12 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ശക്തി പ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും

0

തിരുവനന്തപുരം :തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഗോവയിലെ പനജി തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും 870 കിമീ തെക്ക്-തെക്കു കിഴക്കു ദിശയിലുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടോക്‍ടോ എത്തിയിട്ടുള്ളത്.

അടുത്ത 12 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ശക്തി പ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലെയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്

കേരള തീരത്ത് ചുഴലിക്കാറ്റിന്‍റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളായ കണ്ണൂർ, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടുണ്ട്. മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇന്നലെ കൊച്ചിയിലും പീരുമേടും 21 സെൻ്റീമീറ്റർ മഴയാണ് ലഭിച്ചത്. കൊടുങ്ങല്ലൂരിൽ 20 സെന്‍റീമീറ്റര്‍ ആണ് ഇന്നലെ രേഖപ്പെടുത്തിയ മഴ. കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം – എയർപോർട്ട് റോഡിൽ യാത്രാ നിരോധിച്ചു. വാഹന യാത്രയ്ക്കും കാൽനട യാത്രയ്ക്കും നിരോധനം ബാധകമാണ്.

എറണാകുളം ജില്ലയിലും മഴയുടെ ശക്തി കുറഞ്ഞു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാംപുകളിലേക്ക് മാറിയ 143 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടായമേഖലയിൽ താമസിച്ചിരുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. എൻഡിആ‌എഫിൻ്റെ ഒരു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴയുടെ അളവ് കുറഞ്ഞതിനാൽ കൊച്ചി നഗരത്തിലുൾപ്പടെ രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. തൃശൂർ നഗരതിലും തീരദേശത്തും രാത്രി മഴ പെയ്തെങ്കിലും ശക്തമായിരുന്നില്ല. കൊടുങ്ങല്ലൂർ ചാവക്കാട് എറിയാട് എന്നിവിടങ്ങളിൽ കടൽ ക്ഷോഭം തുടർന്നു. 354 പേരെ ക്യാമ്പ് ലേക്ക് മാറ്റി.

കനത്ത മഴയിൽ ഇടുക്കി ജില്ലയില്‍ വ്യാപക കൃഷി നാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. കാറ്റിൽ മരങ്ങൾ വ്യാപകമായി ഒടിഞ്ഞ് വീഴുന്നതാണ് പ്രധാന പ്രതിസന്ധി. കോഴിക്കോട് ഫറോക്ക് വാക്കടവ്, ബേപ്പൂ‍ർ, ഗോതീശ്വരം, കപ്പലങ്ങാടി, കൊയിലാണ്ടി ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ബേപ്പൂർ, പൂണാർ വളപ്പിൽ ശക്തമായ കടൽക്ഷോഭത്തിൽ വീടിന്‍റെ മതിലിടിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കുപറ്റി. അതേസമയം, കാസർകോട് രാവിലെ ശക്തമായ മഴ തുടരുകയാണ്. തീരമേഖലയിൽ ശക്തമായ കടലാക്രമണവുമുണ്ട്.

You might also like

-