തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ടുപേർ മരിച്ചു

ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ച് ഇരുവരും മദ്യം കഴിച്ചിരുന്നെന്ന് പൊലീസ് പറയുന്നു

0

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ടുപേർ മരിച്ചു. കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43),പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്.

ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ച് ഇരുവരും മദ്യം കഴിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. അതിന് ശേഷം ബൈക്കിൽ സഞ്ചരിക്കവേ വഴിയിൽ നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. അസ്വസ്ഥത കാണിച്ച ഇരുവരെയും ഇരിങ്ങാലക്കുടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

-

You might also like

-