ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിൽ തീപിടിച്ചു

രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല

0

എറണാകുളം ഇടപ്പള്ളിയിൽ മൂന്നുനില കെട്ടിടത്തിൽ തീപിടിച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മുകൾ നിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.

ആദ്യം തീപിടുത്തമുണ്ടായത് ഒന്നാം നിലയിലാണ്. പിന്നീട് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഇലക്ട്രിക് വസ്തുക്കൾ പൂർണമായും കത്തി നശിച്ചു.തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.കെട്ടിടം പ്രവർത്തിക്കുന്നത് തീപിടുത്തം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാതെയാണെന്ന് കണ്ടെത്തിട്ടുണ്ട്.

 

-

You might also like

-