പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു ,ഒരാളെ കാണാനില്ല.

ഉച്ചക്ക് 12 മണിയോടെ 5 അംഗ സംഘം കുളിക്കുവാനായി എത്തിയതായിരുന്നു.

0

പത്തനംതിട്ട :വടശേരിക്കര ബംഗ്ലാവ് കടവ് പാലത്തിന് കീഴിലായി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു. തലച്ചിറ പുത്തൻപുരയിൽ നന്ദു ,ഹരിനിവാസ് പ്രശാന്ത് ,പാറ കിഴക്കേതിൽ സുജിത് എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഉച്ചക്ക് 12 മണിയോടെ 5 അംഗ സംഘം കുളിക്കുവാനായി എത്തിയതായിരുന്നു. മൂന്ന് പേർ ഒഴുക്കിൽ പെട്ടത് കണ്ട് മറുകരയിൽ നിന്ന സ്ത്രീകൾ ബഹളം വച്ച് ആളുകളെ അറിയിച്ചു.

നാട്ടുകാർ എത്തിയപ്പോഴേക്കും മൂവരും മുങ്ങി താണു. റാന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ള അഗ്നിശമന സേനാ അംഗങ്ങൾ എത്തി നടത്തിയ തെരച്ചിലിൽ ആദ്യം നന്ദുവിനേയും പിന്നീട് സുജിതിനേയും കിട്ടി. പ്രശാന്തിനായുള്ള തെരച്ചിൽ തുടരുകയാണ്.