കെ എം മാണിയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി.

പതത്നംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്.

0

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പതത്നംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. മാണിയുടെ വീട് സന്ദര്‍ശിക്കാനും മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനും രാഹുല്‍ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.

വലിയ തിരക്കാണ് വീടിന് പുറത്ത്. യുഡിഎഫ് നേതാക്കള്‍ രാഹുലിനെ കാണാന്‍ പാലായിലെ വീട്ടിന് മുമ്പില്‍ തടിച്ച് കൂടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുകുള്‍ വാസ്നിക് അടക്കമുള്ള ദേശീയ നേതാക്കളും രാഹുലിനൊപ്പം മാണിയുടെ വീട്ടിലെത്തി. അരമണിക്കൂര്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ ചെലവഴിച്ച ശേഷമായിരിക്കും രാഹുല്‍ മടങ്ങുക.