ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു.

സോപോർ പട്ടണത്തിലെ ബൊമൈ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും, ഇരുവരും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ജമ്മു പൊലീസ് അറിയിച്ചു.

0

ശ്രീനഗർ |ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ. സോപോർ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
സോപോർ പട്ടണത്തിലെ ബൊമൈ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും, ഇരുവരും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ജമ്മു പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു സാധാരണക്കാരന് പരുക്കേറ്റതായും പൊലീസ് കൂട്ടിച്ചേർത്തു.

You might also like

-