ലോകാരോഗ്യ സംഘടന ചൈനക്കനുകൂല നിലപാട് തിരുത്തിയില്ലെങ്കിൽ അമേരിക്ക നൽകിവരുന്ന ഫണ്ട് ശാശ്വതമായി നിർത്തുമെന്ന് ട്രംപിന്റെ ഭീക്ഷണി

ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും വൈറസ് വ്യാപനം തടയുന്നതില് ചൈനയെ പോലെ ലോകാരോഗ്യ സംഘടനയും ഒന്നും ചെയ്തില്ല എന്നുമാണ് ട്രംപിന്റെ ആരോപണം

0

വാഷിങ്ടൺ :ലോകാരോഗ്യ സംഘടനയുടെ ചൈനക്കനുകൂല നിലപാട് 30 ദിവസത്തിനുള്ളിൽ തിരുത്തിയില്ലെങ്കിൽ ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് ശാശ്വതമായി നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി.ലോക ആരോഗ്യ സംഘടനയുടെ അംഗത്വത്തിൽ തുടരണമോ എന്ന് പരിശോധിക്കും ലോകാരോഗ്യ സംഘടനയിൽ തുടന്നുള്ളഅമേരിക്കയുടെ അംഗത്വം വേണ്ടാന്ന് വെക്കുമെന്ന് ട്രംപ് പറഞ്ഞു .ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ട് സംഘടന സ്വതന്ത്രമാകണം. ഇല്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും വൈറസ് വ്യാപനം തടയുന്നതില് ചൈനയെ പോലെ ലോകാരോഗ്യ സംഘടനയും ഒന്നും ചെയ്തില്ല എന്നുമാണ് ട്രംപിന്റെ ആരോപണം
.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള ചൈന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ട്രംപ് കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയ സംഭാവനകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു

“അടുത്ത 30 ദിവസത്തിനുള്ളിൽ ലോകാരോഗ്യസംഘടന കാര്യമായ നിലപാടുകളിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ, ലോകാരോഗ്യസംഘടനയ്ക്ക് ഞാൻ നൽകുന്ന ധനസഹായം താൽക്കാലികമായി മരവിപ്പിക്കുകയും ഞങ്ങളുടെ അംഗത്വം പുനപരിശിധിക്കുകയും ചെയ്യും ,” ട്രംപ് .ലോകാരോഗ്യ സംഘടയുടെ മേധാവി ടെഡ്രോസ് അഥനോമിനയച്ച കത്തിലാണ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പുകള്‍ നല്‍കിയത്.