ഇതരസംസ്ഥാന തൊഴിലാളികൾക്ക് ശ്രമിക് ട്രെയിൻ സർവീസ് ഉടൻ ആഭ്യന്തര മന്ത്രാലയം

സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്താൻ എടുക്കുന്ന കാലതാമസം ഒഴിവാക്കി അതിഥി തൊഴിലാളികൾക്കായി കൂടുതൽ ശ്രമിക് സർവീസ് നടത്താനാണ് കേന്ദ്രസർക്കാർ നീക്കം

0

ഡൽഹി :അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ശ്രമിക് ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചു .സംസ്ഥാനങ്ങൾ അനുവദിച്ചാൽ ‌ കാലതാമസം ഇല്ലാതെ ട്രൈ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട മാർഗ രേഖ ഇറക്കിപുറത്തിറക്കി .സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്താൻ എടുക്കുന്ന കാലതാമസം ഒഴിവാക്കി അതിഥി തൊഴിലാളികൾക്കായി കൂടുതൽ ശ്രമിക് സർവീസ് നടത്താനാണ് കേന്ദ്രസർക്കാർ നീക്കം. ശ്രമിക്ക് ട്രെയിനുകൾ അനുവദിക്കുന്നതിന് മുമ്പ് റെയിൽവേ മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പും ആയി കൂടിയാലോചന നടത്തണം. അതിഥി തൊഴിലാളിയുടെ യാത്രാ വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങൾ നോഡൽ ഓഫീസർമാരെ നിയമിക്കണം.
ട്രെയിനുകളുടെ യാത്ര വിവരങ്ങൾ, ലക്ഷ്യസ്ഥാനം, സ്റ്റോപ്പുകൾ, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച റെയിൽവേ വിവരങ്ങൾ പ്രസിദ്ധീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കിയത്. അതേസമയം ഇന്നും മഹാരാഷ്ട്ര ബാന്ദ്ര റെയിൽവെ സ്റ്റേഷനിൽ അതിഥി തൊഴിലാളികളുടെ വൻ തിരക്കുണ്ടായി. ബീഹാറിലേക്ക് ഉള്ള ശ്രമിക് ട്രെയിനിനായാണ് തൊഴിലാളികൾ ഒരുമിച്ചെത്തിയത്. യാത്രാനുമതി തേടാത്തവരും എത്തിയതാണ് തിരക്ക് വർധിപ്പിച്ചത് എന്ന് പൊലീസ് അറിയിച്ചു.

രേഖകൾ പരിശോധിച്ചശേഷം യാത്ര അനുമതി ലഭിച്ചവരെ പൊലീസ് സ്റ്റേഷനകത്തേക്ക് കയറ്റി വിട്ടു. ശേഷിക്കുന്നവരെ ലാത്തി വീശിയാണ് പോലീസ് പിരിച്ചുവിട്ടത്. ഇതിനിടെ കഴിഞ്ഞ ദിവസം യുപിയില്‍ അപകടത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വീടുകളിലേക്ക് അയച്ചത് തുറന്ന ട്രക്കിൽ ടാർ പ്പോളിൻ പുതച്ചായിരുന്നു. പരിക്കേറ്റ കുടുംബാംഗങ്ങളെയും ഈ ട്രക്കിൽ തന്നെ പറഞ്ഞയച്ചു. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രതിഷേധം രേഖപ്പെടുത്തി. വേണ്ട സഹായം ക്രമീകരിച്ചിട്ടുണ്ടെന്ന് ജാർഖണ്ഡ് സർക്കാർ അറിയിച്ചു.

മധ്യപദേശിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആത്മീയ നേതാവ് ദേവ് പ്രഭാകർ ശാസ്ത്രിയുടെ സംസ്കാരചടങ്ങ് നടത്തിയതിലും പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ – സാംസ്കാരിക – സിനിമ പ്രവർത്തകർക്കടക്കം ആയിരക്കണക്കിന് പേരാണ് ചടങ്ങിൽ പങ്കെടുത്തത്.ഇന്നും ഗുജറാത്തിലും മഹാരാഷ്ട്രയിൽ സ്വദേശത്തേക്ക് മടങ്ങാൻ അതിഥി തൊഴിലാളികൾ തടിച്ചുകൂടി. ഇതിനിടെ യുപിയിൽ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ തുറന്ന ട്രക്കിൽ ജാർഖണ്ഡിലേക്ക് അയച്ചതിൽ പ്രതിഷേധം ശക്തമായിയിരിക്കുകയാണ് .

സാമൂഹ്യ അകലം പാലിക്കാതെ ആയിരക്കണക്കിന്കുടിയേറ്റ തൊഴിലാളികൾ ഗാസിയാബാദിൽ സ്വന്തം നാട്ടിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ

 

 

You might also like

-