ടീമിനെ നയിക്കുകയാണ് അവസാനത്തെ സീസണില്‍ തന്റെ ആഗ്രഹമെന്ന് ഷഹീദ് അഫ്രീദി

പുതിയ ക്രിക്കറ്റ് ടീം കശ്മീര്‍ എന്ന പേരിലാകും അറിയപ്പെടുകയെന്നും അഫ്രീദി

0

പാകിസ്താന്‍ സൂപ്പര്‍ലീഗില്‍ കശ്മീര്‍ ടീമിനെ നയിക്കുകയാണ് അവസാനത്തെ സീസണില്‍ തന്റെ ആഗ്രഹമെന്ന് പാക് ക്രിക്ക് താരം ഷഹീദ് അഫ്രീദി. ഇതേക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചിട്ടുണ്ടെന്നും പുതിയ ക്രിക്കറ്റ് ടീം കശ്മീര്‍ എന്ന പേരിലാകും അറിയപ്പെടുകയെന്നും അഫ്രീദി പാക് അധീന കശ്മീരില്‍ സംസാരിക്കവേ പറഞ്ഞു. മേഖലയിലെ വിദ്യാഭ്യാസത്തിന്റേയും ക്രിക്കറ്റിന്റേയും പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും മുന്‍ പാക് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.