റിട്ട. തഹസില്‍ദാരുടെ വ്യാജ ഒപ്പിട്ട് 1.40 ലക്ഷം തട്ടിയ കേസില്‍ ട്രഷറി ജീവനക്കാരന്‍ അറസ്റ്റില്‍

0

റിട്ട. തഹസില്‍ദാരുടെ വ്യാജ ഒപ്പിട്ട് വിവിധ ട്രഷറികളില്‍ നിന്നായി പണം തട്ടിയ കേസില്‍ ചേലക്കര സബ്‌ ട്രഷറി ജീവനക്കാരന്‍ അറസ്റ്റില്‍. ചേലക്കര സബ്‌ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റും പത്തനംതിട്ട പാമ്ബിനി സ്വദേശിയുമായ തടത്തേല്‍ വീട്ടില്‍ അജിത്കുമാറാ (36)ണ് അറസ്റ്റിലായത്. ചേലക്കര സബ്‌ ട്രഷറി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: റിട്ട. തഹസില്‍ദാര്‍ ഇബ്രാഹിം ഏപ്രില്‍ മാസത്തില്‍ ചെക്ക് ബുക്കിനായി അപേക്ഷ നല്‍കി. ഈ അപേക്ഷയുടെ മറവില്‍ ചെക്ക് ബുക്ക് പാസാക്കിയ അജിത്കുമാര്‍ ബുക്ക് കൈവശം വെയ്ക്കുകയും ചേലക്കര, വടക്കാഞ്ചേരി, കോട്ടയം ട്രഷറികളില്‍നിന്ന് ഒക്ടോബര്‍ മുതല്‍ വിവിധ ദിവസങ്ങളില്‍ പണം പിന്‍വലിക്കുകയുമായിരുന്നു.

You might also like

-