ഇന്ത്യ ആദ്യം റോബോട്ട് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും

ഗഗന്‍യാന്റെ ഭാഗമായി റോബോട്ട് മനുഷ്യനെ ആദ്യം ബഹിരാകാശത്തേക്ക് അയക്കും

0

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒ പദ്ധതിയായ ഗഗന്‍യാന്റെ ഭാഗമായി റോബോട്ട് മനുഷ്യനെ ആദ്യം ബഹിരാകാശത്തേക്ക് അയക്കും. ഹ്യൂമനോയിഡ് വ്യോംമിത്രയെ(ബഹിരാകാശത്തെ സുഹൃത്ത്) ആയിരിക്കും ഐ.എസ്.ആര്‍.ഒ പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് എത്തിക്കുക. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംങ് ട്വീറ്റ് ചെയ്തു.

ഭൂമിക്ക് ചുറ്റും കറങ്ങുന്ന ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ എത്തിക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ ദൗത്യം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായാണ് മനുഷ്യനെ പല കാര്യങ്ങളിലും അനുകരിക്കാന്‍ ശേഷിയുള്ള റോബോട്ട് മനുഷ്യനായ വ്യോംമിത്രയെ അയക്കുന്നത്. ഭൂമിയില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനും വ്യോംമിത്രക്കാകും.

You might also like

-