അട്ടപ്പാടിയിൽ ആദിവാസി യുവതിയെ12 വയസുകാരൻ കുത്തി പരിക്കേൽപ്പിച്ചു 

രാവിലെ പതിനൊന്നിന് ഓൺലൈൻ ക്ളാസ് എടുക്കാനായി സാമ്പാര്‍ക്കോട് ഉരിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി. സമീപമുളള സ്വകാര്യ തോട്ടത്തിലെ പന്ത്രണ്ടുവയസുകാരനാണ് ആക്രമിച്ചതെന്നാണ് വിവരം.

0

പാലക്കാട് :അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് കുത്തേറ്റു. ഷോളയൂര്‍ ബോഡിച്ചാള ഉരിലെ രേഷ്മക്കാണ് കുത്തേറ്റത്. രാവിലെ പതിനൊന്നിന് ഓൺലൈൻ ക്ളാസ് എടുക്കാനായി സാമ്പാര്‍ക്കോട് ഉരിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി. സമീപമുളള സ്വകാര്യ തോട്ടത്തിലെ പന്ത്രണ്ടുവയസുകാരനാണ് ആക്രമിച്ചതെന്നാണ് വിവരം. രേഷ്മയെ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബശ്രീയുടെ ബ്രിഡ്ജ് സ്കൂള്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം ഒണ്‍ലൈന്‍ ക്ളാസെടുക്കുകയാണ് രേഷ്മ. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

You might also like

-