വ്‌ളോഗർമാരായ ദമ്പതികൾ ഒരുക്കിയ ഗണിട്രാപ്പിൽപെട്ട് വ്യാപാരിക്ക് 23 ലക്ഷം നഷ്ടമായി പരാതികൾ പിടിയിൽ

റാഷിദയും നിഷാദും യൂട്യൂബ് വ്‌ളോഗര്‍മാരാണ്. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്ന് ഇരുവരും ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.

0

മലപ്പുറം| മലപ്പുറം കല്‍പകഞ്ചേരിയിൽ വ്‌ളോഗർമാരായ ദമ്പതികൾ ഒരുക്കിയ കെണിയിൽ പെട്ട് വ്യാപാരിക്ക് 23 ലക്ഷം രൂപ നഷ്ടമായി കല്‍പകഞ്ചേരി സ്വദേശിയായ 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്തത് . കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് തൃശ്ശൂരിലെ വാടകവീട്ടില്‍നിന്ന് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.റാഷിദയും നിഷാദും യൂട്യൂബ് വ്‌ളോഗര്‍മാരാണ്. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്ന് ഇരുവരും ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.

ട്രാവല്‍ വ്‌ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളര്‍ന്നതോടെ ആലുവയിലെ ഫ്‌ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും ഒന്നും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് 68-കാരന്‍ ആലുവയിലെ ഫ്‌ളാറ്റിലെത്തി. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെയാണ് റാഷിദക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുതിരുന്നത് . ബന്ധം ദൃഢമായതിനു ശേഷം ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങി.തുടര്‍ന്ന് ദമ്പതിമാര്‍ ഇവിടെവെച്ച് രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇങ്ങനെ 23 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്.

ഫ്‌ളാറ്റിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ഭീഷണി തുടര്‍ന്നതോടെ ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണംനല്‍കി. ഒടുവില്‍ കടം വാങ്ങി വരെ പണം നല്‍കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്. ഇതോടെ കുടുംബം കല്‍പകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ് പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാല്‍ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.

You might also like

-