ഓടുന്നകാറിൽ 19-കാരിയെ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രാജസ്ഥാന്‍ സ്വദേശിനീ ഡിംപിള്‍ ലാമ്പ സെക്സ് റാക്കറ്റ് ബന്ധം ?

"കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശിയും മോഡലുമായ ഡിംപിള്‍ ലാമ്പയുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണ്. ഇവരുടെ കെ.വൈ.സി. രേഖകളടക്കം പരിശോധിക്കുന്നുണ്ട്. ഇവർ കൊച്ചിയില്‍ എത്തിയിട്ട് എത്രനാളായെന്നത് വ്യക്തമല്ല എല്ലാം അന്വേഷിക്കും "

0

കൊച്ചി | ഓടുന്നകാറിൽ 19-കാരിയെ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സെക്‌സ് റാക്കറ്റ് ബന്ധം ഉണ്ടെന്ന് പോലീസ് പ്രതികളുടെ സെക്സ് റാക്കറ്റ് ബന്ധം പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജുപറഞ്ഞു . അറസ്റ്റിലായ പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. കേസില്‍ സെക്‌സ് റാക്കറ്റ്, മയക്കുമരുന്ന് എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും. മോഡലിന് മയക്കുമരുന്ന് നല്‍കിയോ എന്നകാര്യം സ്ഥിരീകരിക്കാന്‍ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട് പരിശോധനഫലം ലഭിസിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിതികരിക്കാനാകു ഇതിന് സമയമെടുക്കുന്നും

“കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശിയും മോഡലുമായ ഡിംപിള്‍ ലാമ്പയുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണ്. ഇവരുടെ കെ.വൈ.സി. രേഖകളടക്കം പരിശോധിക്കുന്നുണ്ട്. ഇവർ കൊച്ചിയില്‍ എത്തിയിട്ട് എത്രനാളായെന്നത് വ്യക്തമല്ല എല്ലാം അന്വേഷിക്കും ” കമ്മീഷണര്‍ പറഞ്ഞു. നിലവില്‍ ഡിംപിള്‍ ലാമ്പയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ഷോകളിലും ഡിംപിള്‍ സ്ഥിരസാന്നിധ്യമായിരുന്നു. യുവമോഡലുകളുമായി ഇവര്‍ ഏറെ സൗഹൃദം പുലര്‍ത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.തന്നെ ബാറിൽ കൊണ്ട് പോയത് രാജസ്ഥാൻ സ്വദേശിനിയും സുഹൃത്തുമായ ഡോളിയാണെന്ന് ബലാത്സംഗത്തിനിരയായ മോഡൽ കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. ബിയർ കഴിച്ച് അവശനിലയിലായ തന്നോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതും ഇവരാണെന്നാണ് യുവതി പറയുന്നത്

വാരാന്ത്യങ്ങളില്‍ നഗരത്തില്‍ നടക്കുന്ന പല പാര്‍ട്ടികളിലും പ്രമുഖ മോഡലെന്നപേരില്‍ ഡിംപിളിനെ അവതരിപ്പിച്ചിരുന്നു. ഫാഷന്‍ഷോകളിലും ഡിംപിള്‍ സജീവമായിരുന്നു. ബലാത്സംഗക്കേസിലെ മറ്റുപ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്ക് എങ്ങനെയാണ് ഡിംപിളിനെ പരിചയമെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.കേസിൽ പ്രാഥമിക തെളിവെടുപ്പ് പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയാല്‍ ഒരാഴ്ചയോളം ഇവരെ ചോദ്യംചെയ്യും. ഇതോടെ കൂടുതല്‍വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ.
കേസിലെ പ്രതിയായ മിഥുൻ ക്രിമിനൽ പശ്ചാത്തലമുണ്ട് കമ്മീഷണർ വ്യക്തമാക്കി. ആയുധ നിരോധന നിയമപ്രകാരം 2017 ൽ മിഥുനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു
അതിനിടെ, ബലാത്സംഗത്തിനിരയായ മോഡലും പ്രതികളും പാര്‍ട്ടിക്കെത്തിയ കൊച്ചിയിലെ ഫ്‌ളൈഹൈ ബാര്‍ ഹോട്ടലിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഡാന്‍സ് ബാറുകള്‍ നടത്തുന്ന മുംബൈയിലെ സ്വകാര്യകമ്പനിയാണ് നിലവില്‍ ഫ്‌ളൈഹൈ ഹോട്ടല്‍ പാട്ടത്തിനെടുത്തിരിക്കുന്നത്. ഡി.ജെ. പാര്‍ട്ടി നടന്ന ബാറില്‍ നിന്ന് സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.

എം.ജി. റോഡില്‍ ഷിപ്പ് യാർഡിനു സമീപമുള്ള അറ്റ്ലാന്റിസ് ജങ്ഷനിലെ ഹോട്ടല്‍, 23 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെയും നിഗമനം. ഇതിന് തെളിവ് കണ്ടെത്താന്‍ പരിശോധന നടത്തും. പീഡനത്തിനിരയായ യുവതിക്ക് 19 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫയുടെ നേതൃത്വത്തില്‍ എക്സൈസ് സംഘം ശനിയാഴ്ച ബാറില്‍ പരിശോധന നടത്തി. ബാറില്‍ നല്‍കിയ തിരിച്ചറില്‍ രേഖയുടെ പകര്‍പ്പ് എക്സൈസ് സംഘം പരിശോധിച്ചു. 24 വയസ്സുണ്ടെന്ന രേഖയാണ് യുവതി നല്‍കിയിരിക്കുന്നത്. ഇതേക്കുറിച്ച് തിങ്കളാഴ്ചയോടെയേ വ്യക്തതവരൂ എന്ന് എക്‌സൈസ് അറിയിച്ചു. 23 വയസ്സില്‍ താഴെ പ്രായമാണെന്ന് തെളിഞ്ഞാല്‍ എക്സൈസ് കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.ചട്ടലംഘനങ്ങളുടെ പേരില്‍ മുമ്പും നടപടി നേരിട്ടതാണ് ഈ ബാറെന്ന് എക്സൈസ് പറയുന്നു. സമയപരിധി കഴിഞ്ഞ് മദ്യം വിറ്റതിനും കമ്മിഷണറുടെ അനുമതിയില്ലാതെ ബാറിന് രൂപമാറ്റം വരുത്തിയതിനുമുള്‍പ്പെടെ ആറുതവണ കേസെടുത്തിരുന്നു. പിഴയടച്ച ശേഷമാണ് ബാര്‍ വീണ്ടും തുറന്നുകൊടുത്തത്.

You might also like

-