വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന നടപടി പ്രതിക്ഷേധം അറിയിച്ച് വ്യാപാരികൾ

തലവടി, തകഴി, എടത്വ എന്നീ പഞ്ചായത്തുകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഉള്ളവർ ഷോപ്പിങ്ങിനായി ആശ്രയിക്കുന്നത് എടത്വ ടൗൺ ആണ്. കൂടാതെ വാട്ടർ അതോറിറ്റി ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, എൽ.ഐ.സി ഓഫീസ് ,വിവിധ ബാങ്കുകൾ എന്നിവയും എടത്വ ടൗണിൽ തന്നെ ഉള്ളതിനാൽ നിരവധി വാഹനങ്ങളാണ് ടൗണിൽ പാർക്കിങ്ങിന് ഇടം തേടുന്നത്.

0

എടത്വ|വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന നടപടി നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എടത്വ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുമ്പാകെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടത്വ യൂണിറ്റ് നിവേദനം സമർപ്പിച്ചു.

തലവടി, തകഴി, എടത്വ എന്നീ പഞ്ചായത്തുകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഉള്ളവർ ഷോപ്പിങ്ങിനായി ആശ്രയിക്കുന്നത് എടത്വ ടൗൺ ആണ്. കൂടാതെ വാട്ടർ അതോറിറ്റി ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, എൽ.ഐ.സി ഓഫീസ് ,വിവിധ ബാങ്കുകൾ എന്നിവയും എടത്വ ടൗണിൽ തന്നെ ഉള്ളതിനാൽ നിരവധി വാഹനങ്ങളാണ് ടൗണിൽ പാർക്കിങ്ങിന് ഇടം തേടുന്നത്.ചില സ്വകാര്യ പാർക്കിങ്ങ് സംവിധാനമുണ്ടെങ്കിലും അത്യാവശ്യമായ കാര്യങ്ങൾക്ക് കടയുടെ അരികിൽ നിർത്തി സാധനം വാങ്ങി പോകുകയാണ് ഉപഭോക്താക്കൾ ചെയ്യുന്നത്.കടയിൽ നിന്നും മടങ്ങി വരുമ്പോഴേക്കും റോഡരികിൽ പാർക്ക് ചെയ്തതിന് പോലീസിൻ്റെ ഭാഗത്തു നിന്നും പിഴ ചുമത്തുന്ന പ്രവണത വർദ്ധിക്കുകയാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളന സ്വാഗത സംഘ ഓഫീസിൽ ചേർന്ന പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡൻ്റ് ഒ.വി. ആൻ്റണി അധ്യക്ഷത വഹിച്ചു.
തകഴി ഏരിയ പ്രസിഡൻ്റ് കെ. ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

കെ.എം മാത്യൂ,ഡോ. ജോൺസൺ വി. ഇടിക്കുള, ജയ്മി ജോസ് , പി.സി.ചെറിയാൻ, കെ.ആർ വിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. നിവേദനം കെ.ആർ ഗോപകുമാർ, ഒ.വി. ആൻ്റണി എന്നിവർ ചേർന്ന് എസ്.ഐ: മുകേശിന് നല്കി.

You might also like