പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

പ്രതിയെ പോക്‌സോ കോടതി റിമാൻഡ്‌ ചെയ്‌തു. ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

0

കോഴിക്കോട് | പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള്‍ പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ് അറസ്റ്റുചെയ്‌തത്. പ്രതിയെ പോക്‌സോ കോടതി റിമാൻഡ്‌ ചെയ്‌തു. ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

2019ല്‍ കളരി പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി 2019 ൽ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. . കളരി മുറിയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കി. കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കോടതി റിമാന്‍ഡ് ചെയ്തു.

You might also like