പാർട്ടിയിൽ അംഗീകാരം ലഭിച്ചില്ല .ടോം വടക്കൻ ബിജെപിയിൽ ചേർന്നു

കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്. ആവശ്യം കഴിഞ്ഞാൽ കോൺഗ്രസ് ഉപേക്ഷിക്കുമെന്നും ടോം വടക്കൻ ആരോപിച്ചു. ബിജെപിയിലേക്ക് സ്വീകരിച്ച അമിത് ഷായ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.

0

ഡൽഹി :മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ്സിന്റെ ദേശിയമധ്യമ വക്താക്കളിൽ ഒരാളുമായ ടോം വടക്കൻ ബിജെപിയിൽ ചേർന്നു. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറികുടിയായിരുന്നുവടക്കൻ . കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്. ആവശ്യം കഴിഞ്ഞാൽ കോൺഗ്രസ് ഉപേക്ഷിക്കുമെന്നും ടോം വടക്കൻ ആരോപിച്ചു. ബിജെപിയിലേക്ക് സ്വീകരിച്ച അമിത് ഷായ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. എഐസിസി ദേശീയ വക്താവായിരുന്നു ടോം വടക്കൻ. ആത്മാഭിനമാമുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല. പാർട്ടി വിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും മാധ്യമങ്ങളോട് ടോം വടക്കൻ വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നൽകിയ തിരിച്ചടി ചോദ്യം ചെയ്ത കോൺഗ്രസ് നിലപാടാണ് മുന്നണി വിടുന്നതിന് കാരണമെന്ന് ടോം വടക്കൻ പറയുന്നു. കോൺഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും ടോം വടക്കൻ പറഞ്ഞു. ‘ഇത് രാജ്യസ്‌നേഹത്തിന്റെ കാര്യമാണ്. ഇത് ചോദ്യം ചെയ്യുന്നത് ശരിയല്ല. ഞാൻ പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞാൻ 15 വർഷം, തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം പ്രവർത്തിച്ചിട്ടുണ്ട്. അമിത് ഷാ എന്നെ വിശ്വസിച്ചതിനും പാർട്ടി അംഗത്വം നൽകിയതിനും നന്ദിയുണ്ട്. ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. ഡൽഹിയിൽ പല അധികാര കേന്ദ്രങ്ങൾ കോൺഗ്രസിനുണ്ട്. പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസ് അംഗീകാരം നൽകില്ലെന്നും ടോം വടക്കൻ ആരോപിച്ചു.

മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ ഇന്ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോൺഗ്രസ് നേതൃത്വത്തിനെതിരെ വടക്കൻ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ടോം വടക്കൻ മാധ്യമങ്ങളോട് പറയുമ്പോൾ അത് നൽകുന്ന സൂചനയും മറ്റൊന്നല്ല.

സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോൺഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

You might also like

-