അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽ കുമാർ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് സ്ത്രീപീഡനത്തിന് കേസ്സെടുത്തു

സോളാർ വ്യവസായം തുടങ്ങാൻ സഹായം നൽകാമെന്ന് വാ​ഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോൺ​ഗ്രസ് എംഎൽഎമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

0

തിരുവനന്തപുരം:  മൂന്ന് കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ ലൈം​ഗീക പീഡനത്തിന് കേസെടുത്തു. സോളാർ വ്യവസായം തുടങ്ങാൻ സഹായം നൽകാമെന്ന് വാ​ഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോൺ​ഗ്രസ് എംഎൽഎമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ഇവർക്കെതിരെയുള്ള എഫ്.ഐ.ആർ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മന്ത്രിയായിരുന്ന സമയത്ത് എപി അനിൽ കുമാറിന്റെ പി.എ ആയിരുന്ന സഫറുള്ളയേയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളായി പരി​ഗണിക്കുന്നവരാണ് പ്രതിപട്ടികയിൽ വന്ന മൂന്ന് പേരും എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്