മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നായിരുന്നു ജനനം. ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ മൂന്നു തവണ നിയമസഭയിലെത്തി

0

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ ചാക്കോ(93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരയില്‍ നടക്കും.

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നായിരുന്നു ജനനം. ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ മൂന്നു തവണ നിയമസഭയിലെത്തി.കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോൺഗ്രസ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

You might also like

-