കോവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹത്തോട് മുൻസിപ്പൽ അധികൃതർ അനാദരവ് കാട്ടി, മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ പ്രോട്ടോകോൾ പാലിക്കാതെ,,വിഡിയോ റിപ്പോർട്ട് കാണാം ,,

കേരളാ - തമിഴ്നാട് അതിർത്തിയിൽ കുമളിക്ക് സമീപം തേനി ജില്ലയിലെ ഗൂഡല്ലൂർ മുനിസിപ്പാലിറ്റിയിലെ പതിനാലാം വാർഡിൽ അഴകുപ്പിള്ള സ്ട്രീറ്റിൽ താമസിക്കുന്ന എൺപതു കാരിയാണ് കൊറോണ ബാധിച്ച് ശനിയാഴ്ച്ച മരിച്ചത്.

0

തേനി :കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹംമുനിസിപ്പൽ അധികൃതർ ആബുലൻസ് വിട്ടു നല്കാത്തതിനെത്തുടര്ന്നു കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സംസ്കരിക്കാൻ കൊണ്ടുപോയത് വിവാദത്തിൽ .മുൻസിപ്പാലിറ്റി അധികൃതർ ആംബുലൻസ് വിട്ടു നൽകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്നു ശ്മാശനത്തിലേക്ക് മൃദദേഹം കൊണ്ടുപോയത് മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിലാണ്

കേരളാ – തമിഴ്നാട് അതിർത്തിയിൽ കുമളിക്ക് സമീപം തേനി ജില്ലയിലെ ഗൂഡല്ലൂർ മുനിസിപ്പാലിറ്റിയിലെ പതിനാലാം വാർഡിൽ അഴകുപ്പിള്ള സ്ട്രീറ്റിൽ താമസിക്കുന്ന എൺപതു കാരിയാണ് കൊറോണ ബാധിച്ച് ശനിയാഴ്ച്ച മരിച്ചത്. വയറിൽ അസുഖം ബാധയെത്തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ ബന്ധുക്കൾ ഗൂഡല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. വയറിളക്കത്തിന് മരുന്ന് നൽകിയത് കൂടാതെ ഇവരുടെ കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. വീട്ടിൽ നിന്നും പുറത്തു പോകരുതെന്നും വീട്ടിൽ കോറൻ്റയിൻ ഇരിക്കണമെന്നും നിർദ്ദേശിച്ചാണ് ആശുപത്രിയിൽ നിന്നും ഇവരെ വീട്ടിലേക്ക് മടക്കി വിട്ടത്.കോവിഡ് പരിശോധനയിൽ ഇവർ പോസിറ്റീവ് ആണെന്നുള്ള റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇവർ കഴിഞ്ഞ ദിവസം രാത്രിയിൽ മരണപെട്ടത്. ഇവർ മരിച്ച കാര്യം ബന്ധുക്കൾ ഗൂഡല്ലൂർ മുൻസിപ്പാലിറ്റിയിൽ അറിയിച്ചിരുന്നു. മാത്രമല്ല മൃതദേഹം സംസ്കരിക്കുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതിന് ആംബുലൻസ് ലഭ്യമാക്കണമെന്ന് ബന്ധുക്കൾ ഉദ്യോസ്ഥരോട് ആവശ്യപ്പെട്ടിരിന്നു. എന്നാൽ ആംബുലൻസ് ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ഇവ കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണെന്നും ഇതിനാൽ ആംബുലൻസ് കിട്ടാൻ സാധ്യതയില്ലെന്നും അധികൃതർ ബന്ധുക്കളെ അറിയിച്ചുവത്രെ. കൂടാതെ ഇവരുടെ സമുദായ സംഘടനകളുടേത് ഉൾപ്പെടെയുള്ള ശവമഞ്ച വാഹനത്തിനായി ശ്രമിച്ചെങ്കിലും കൊറോണാ ഭീതി മൂലം ഇവരും വരാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു.

ഇതേ തുടർന്ന് ബന്ധുക്കൾ തദ്ദേശവാസിയായ ഒരാളെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാൻ ഏർപ്പെടുകയായിരുന്നു. ആയിരം രൂപ കൂലി വാങ്ങിയാണ് ഇയാൾ മൃതദേഹം ഉന്തുവണ്ടി   യിൽ കയറ്റി വിലാപയാത്രയായി ഒരു കിലോമീറ്ററോളം അകലെയുള്ള ശ്മശാനത്തിൽ എത്തിച്ചത്. എന്നാൽ ഉന്തുവണ്ടിയിൽ മൃതദേഹം കൊണ്ടു വന്നയാളൊ അനുഗമിച്ചിരുന്നവരോ പി.പി.ഇ കിറ്റോ മറ്റ് പ്രതിരോധ മാർഗ്ഗങ്ങളോ സ്വീകരിച്ചിരുന്നില്ല. യാതൊരു മുൻകരുതലുമില്ലാതെ മൃതദേഹം കണ്ടു പോയതിനെ തുടർന്ന് ഈ ഗ്രാമത്തിലെ ജനങ്ങൾ കൊറോണ ഭീതിയിലാണ്. രാജ്യത്ത് കൊറോണ പ്രതിരോധത്തിനായി പലതരത്തിലുള്ള നടപടികൾ എടുക്കു സ്വീകരിക്കുന്നതിനിടയിലാണ് കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം അധികൃതരുടെ അനാസ്ഥ മൂലം യാതൊരു പ്രതിരോധ സംവിധാനങ്ങളുമില്ലാതെ സംസ്കരിക്കാൻ കൊണ്ടുപോയത്. മാത്രമല്ല മൃതദേഹത്തോട് അനാദരവ് കാട്ടിയതിനെതിരെയും ആളുകൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവുകൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ് നാട് . തമിഴ്‌നാട്ടിൽ രോഗപകർച്ചക്ക് കരണം ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളെന്നും ആരോപണമുണ്ട്