ലഹരിമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം സ്വദേശി, ദാറുൽ അമാൻ വീട്ടിൽ, ബീരാൻ കുട്ടി മകൻ അബുൽലെയിസ്(34) എറണാകുളം സ്വദേശി, കൊല്ലംപറമ്പിൽ വീട്ടിൽ, ബാബു മകൻ അതുൽബാബു (30), കോട്ടയം സ്വദേശിനി, കല്ലുപുരയ്ക്കൽ വീട്ടിൽ, ഷുക്കൂർ മകൾ സുറുമി ഷുക്കൂർ (28)എന്നിവരണ് പിടിയിലായത് .

0

അടിമാലി | അടിമാലിയിൽ നാർക്കോട്ടിക് ഇൻഫോസ് മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഉൾപ്പെടെയുള്ള ലഹരിമരുന്നുമായി യുവതിയടക്കം മുന്ന് പേര് പിടിയിലായി , മലപ്പുറം സ്വദേശി, ദാറുൽ അമാൻ വീട്ടിൽ, ബീരാൻ കുട്ടി മകൻ അബുൽലെയിസ്(34) എറണാകുളം സ്വദേശി, കൊല്ലംപറമ്പിൽ വീട്ടിൽ, ബാബു മകൻ അതുൽബാബു (30), കോട്ടയം സ്വദേശിനി, കല്ലുപുരയ്ക്കൽ വീട്ടിൽ, ഷുക്കൂർ മകൾ സുറുമി ഷുക്കൂർ (28)എന്നിവരണ് പിടിയിലായത് .
ഇവരിൽ നിന്നും 277 ഗ്രാം ഹാഷിഷ് ഓയിലും 14 ഗ്രാം ഉണക്ക ഗഞ്ചാവും പിടികൂടിയിട്ടുണ്ട് .അടിമാലി നർകോട്ടിക് എൻഫോസ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി ഇ ഷൈബു വിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത് .ഇവർക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തു പ്രതികളെ തൊടുപുഴ എൻ ഡി പി എസ് കോടതിയിൽ ഹാജരാക്കും
റെയ്‌ഡിൽ പ്രിവേന്റീവ് ഓഫീസർ അസ്സീസ് KS ,വിനേഷ് CS, ഗ്രെയ്ഡ് പ്രിവേൻ്റീവ് ഓഫീസർ മാരായ പ്രദീപ് KV, ദിലീപ് NK,സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിജുമോൻ KN , മാനുവൽ NJ, രാമകൃഷ്ണൻ P, വനിത സിവിൽ എക്സൈസ് ഓഫീസർ സുരഭി എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് അംഗങ്ങളായ അനൂപ് തോമസ്സ്, PM ജലീൽ തുടങ്ങിയവർ പങ്കെടുത്തു.

You might also like

-